ഗുവാഹത്തി: 1,600 കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങൾക്ക് അസം മന്ത്രിസഭ വെള്ളിയാഴ്ച അംഗീകാരം നൽകിയതായി ആരോഗ്യമന്ത്രി കേശബ് മഹന്ത അറിയിച്ചു.
നാല് ബിസിനസ് ഗ്രൂപ്പുകൾ അസമിൽ നിക്ഷേപം നടത്താൻ മുന്നോട്ട് വന്നിട്ടുണ്ട്, അവരുടെ നിർദ്ദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചുവെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മൊത്തം നിർദിഷ്ട നിക്ഷേപം 1,612 കോടി രൂപയാണ്, ഇത് 4,125 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുമെന്നും മഹന്ത പറഞ്ഞു.
ജോർഹട്ട് ജില്ലയിൽ മേൽപ്പാലം നിർമിക്കുക, പൊതുസേവനത്തിനുള്ള അവകാശ നിയമത്തിൽ ഭേദഗതി വരുത്തുക, പഞ്ചായത്ത് സ്ഥാപനങ്ങളുടെ പ്രവർത്തനം നിയമാനുസൃതമായി ഉദ്യോഗസ്ഥർ ഏറ്റെടുക്കുക തുടങ്ങി നിരവധി തീരുമാനങ്ങളും മന്ത്രി സഭ കൈക്കൊണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: