കൊച്ചി: കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്‍തിഫാദ എന്ന പേര് നല്‍കിയത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും യൂണിവേഴ്സിറ്റിക്കുമുള്‍പ്പെടെ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റീസ് കെ.പി. കുഞ്ഞികൃഷ്ണനാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.
കേരള യൂണിവേഴ്സിറ്റി യുവജനോത്സവം ഇന്‍തിഫാദ എന്ന പേരില്‍ നടത്തുന്നതിനെതിരെ കൊല്ലം അഞ്ചല്‍ സ്വദേശിയും നിലമേല്‍ എന്‍എസ്എസ് കോളജ് ആദൃ വര്‍ഷ ബിഎസ്സി ബിരുദ വിദ്യാര്‍ത്ഥിയുമായ ആശിഷ് എ.എസ്. ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് യൂണിവേഴ്സിറ്റി യൂണിയനും ചാന്‍സലര്‍ക്കും പ്രത്യേക ദൂതന് മുഖാന്തരം നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കേരള യൂണിവേഴ്സിറ്റിക്ക് വേണ്ടി അഡ്വ. തോമസ് എബ്രഹാമും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഗവ. പ്ലീഡറും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലും ഹാജരായി.
ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷങ്ങളില്‍ ഹമാസ് മതമൗലികവാദികള്‍ ഉപയോഗിക്കുന്ന മുദ്രാവാക്യമാണ് ഇന്‍തിഫാദ എന്ന് ഹര്ജിക്കാരന് ആരോപിച്ചു. കലാസാംസ്കാരിക രംഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായിതീരേണ്ട യുവജനോത്സവങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരമായ വിവേചനം സൃഷ്ടിക്കുകയെന്ന ദുരുദ്ദേശ്യത്തോടുകൂടിയാണ് ഇത്തരം പ്രമേയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് എന്ന് ഹര്ജിക്കാരന് ആരോപിച്ചു. ഹര്‍ജി കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഫെസ്റ്റിവലിന്റെ ലോഗോ ഇസ്രായേലിന്റെ ഭൂപടത്തില്‍ പലസ്തീന്റെ സ്കാര്‍ഫ് ചിത്രീകരിക്കുന്നുവെന്നും ഇസ്രായേലിന്റെ ഭൂപടം സൂപ്പര്‍ഇമ്പോസ് ചെയ്തിട്ടുണ്ടെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ‘കൈയേറ്റത്തിനെതിരായ കലകളുടെ പ്രതിഷേധം’ എന്നാണ് ലോഗോയുടെ അടിക്കുറിപ്പെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ ഹമാസ് പോലുള്ള തീവ്രവാദ മത, സായുധ സംഘങ്ങള്‍ ലക്ഷ്യം നേടാന്‍ അണികളെ സജ്ജമാക്കാന്‍ ഉപയോഗിക്കുന്ന മുദ്രാവാക്യം സര്‍വകലാശാല കലോത്സവത്തിന്റെ പേരായി നല്‍കിയതിലും ശിവരാത്രി ദിവസം കലോത്സവം നടത്തുന്നതിലും കനത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
ഏഴിനും എട്ടിനും കലോത്സവം വച്ചത് മത്സരാര്‍ത്ഥികളായ ഹിന്ദു വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഏഴ് മുതല്‍ 11 വരെയാണ് കലോത്സവം. കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളാണ് പ്രധാനവേദി. യൂണിവേഴ്സിറ്റി കോളജ്, സംസ്കൃത കോളജ് കലോത്സവം. ഇരുന്നൂറിലധികം കോളജുകളില്‍ നിന്നായി മൂവായിരത്തിലേറെ വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കേണ്ടത്.
അധിനിവേശങ്ങള്‍ക്കെതിരെ കലയുടെ പ്രതിരോധം- ഇന്‍തിഫാദ എന്നാണ് ലോഗോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്‍തിഫാദ എന്ന അറബി വാക്കിന് കുടഞ്ഞുകളയുക, തകിടം മറിക്കുക എന്നെല്ലാമാണ് അര്‍ത്ഥം. തങ്ങളുടെ മേല്‍ പുരണ്ട അഴുക്കായ ഇസ്രായേലികളെ നശിപ്പിക്കുക എന്ന അര്‍ത്ഥത്തിലാണ് ഇത് പ്രയോഗിക്കുന്നത്. വിവിധ കാലങ്ങളിലായി ഇസ്രായേലിനെതിരെ ഹമാസ് നടത്തുന്ന സായുധപ്രക്ഷോഭങ്ങളെയാണ് ഇന്‍തിഫാദ എന്ന് വിശേഷിപ്പി്ക്കുന്നത്. ഒരുവംശത്തെ നശിപ്പിക്കുക എന്ന് ആഹ്വാനംചെയ്യുന്ന കലാപത്തിന്റെ പര്യായമായ പദം സര്‍വകലാശാല കലോത്സവത്തിന് നല്‍കുന്നതിലും ഒപ്പം ഹൈന്ദവ ആഘോഷങ്ങളും ആചാരങ്ങളും മുടങ്ങുന്ന വിധം കലോത്സവ തീയതി പ്രഖ്യാപി
ച്ചതിലുമാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: