കര്‍ണ്ണാടകയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കര്‍ണ്ണാടക നിയമസഭയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളച്ചതായി സിസിടിവി ഫുടേജ് പരിശോധിച്ച് ഫോറന്‍സിക് വിഭാഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.. സയ്യിദ് നസീര്‍ ഹുസൈന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപനം ഉണ്ടായപ്പോഴാണ് പികിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം ഉയര്‍ന്നത്. രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവാണ് സയ്യിദ് നസീര്‍ ഹുസൈന്‍.
മുദ്രാവാക്യത്തിന്റെ ശബ്ദസാമ്പിളും വീഡിയോ സാമ്പിളും ലഭ്യമാണ്. മുഹമ്മദ് ഷെഫീക് നാഷിപുഡിയെ കര്‍ണ്ണാടക പൊലീസ് അന്നേ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് പിടികൂടിയ പ്രതിയുടെ പേര് മുഹമ്മദ് ഷെഫീക് നാസിപുഡി എന്നാണെന്ന് ഹവേരി പൊലീസ് സൂപ്രണ്ട് അന്‍ഷുകുമാര്‍ അന്ന് സ്ഥിരീകരിച്ചിരുന്നു.
ബ്യാഡഗി എന്ന പ്രദേശത്തെ ഒരു കടയുടമയാണ് പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതെന്ന് സ്ഥിരീകരിച്ചു. നിയമസഭയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിക്കാന്‍ അനുവദിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി ഫെബ്രുവരി 29ന് രാജ്ഭവന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നിലയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അപകടപ്പെടുത്തുകയാണെന്ന് ബിജെപി ആരോപിച്ചു. ഇതോടെ പ്രശ്നത്തില്‍ കര്‍ശനമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
മുഹമ്മദ് സുബൈര്‍ എന്ന ഫാക്ട് ചെക്കറുടെ കല്ലുവെച്ച നുണ
പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം ആരും വിളിച്ചില്ലെന്നാണ് ഇന്‍റര്‍നെറ്റിലെ ഉള്ളടക്കങ്ങളുടെ സത്യം പരിശോധിക്കുന്ന ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര‍് പ്രഖ്യാപിച്ചത്. മുഹമ്മദ് സുബൈറിന്റെ ഈ ട്വീറ്റിനെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയാങ്ക് ഖാര്‍ഗെയും കോണ്‍ഗ്രസ് ദേശീയ വക്താവ് സുര്‍ജേവാലയും ഉള്‍പ്പെടെ നിരവധി കോണ്‍ക്രസ് നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊലീസ് അന്വേഷണത്തില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതായി സ്ഥരീകരിച്ചതോടെ കോണ്‍ഗ്രസ് നേതാക്കളും മുഹമ്മദ് സൈബര്‍ എന്ന ഫാക്ട് ചെക്കറും പ്രതിരോധത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: