നെടുമങ്ങാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിനെ എസ്എഫ്ഐക്കാര്‍ കൊലപ്പെടുത്തിയിട്ടും പകതീരാതെ സിപിഎം. പുകമറ സൃഷ്ടിച്ച് കേസിനെ വഴിതിരിച്ചുവിടാന്‍ സിദ്ധാര്‍ത്ഥിന്റെ വീടിനുമുന്നില്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചു സിപിഎം. നെടുമങ്ങാട് പതിനൊന്നാം കല്ല് സിപിഎം ബ്രാഞ്ചും ഡിവൈഎഫ്ഐ യൂണിറ്റുമാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനെതിരെ കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തി.
വെറ്ററിനറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് എസ്എഫ്ഐ പ്രവര്‍ത്തകനാണെന്നും കുറക്കോട് വിനോദ്നഗര് നിവാസിയായ സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ക്രിമനലുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരിക. കൃത്യമായ അന്വേഷണം നടത്തി പ്രതികളെ അറസറ്റ് ചെയ്യുക. നീതിക്കായി എന്നും കുടുംബത്തോടൊപ്പം എന്നാണ് ബോര്‍ഡിലെ വാചകം.
ഇതുകണ്ട് തങ്ങളുടെ വീടിനുമുന്നില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡും അനുശോചനമറിയിച്ചുകൊണ്ടുളള എല്ലാബോര്‍ഡുകളും മാറ്റണമെന്ന ആവശ്യവുമായി സിദ്ധാര്‍ത്ഥിന്റെ കുടുംബം രംഗത്ത് എത്തി.
മൂന്നൂ ദിവസംവരെ ഒരിറ്റുവെളളംപോലും കൊടുക്കാതെ എസ്എഫ്ഐ നേതാക്കള്‍ സിദ്ധാര്‍ത്ഥിനെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് കൊടിയ മര്‍ദനം ഏല്‍പ്പിച്ച് കൊലപ്പെടുത്തിയശേഷം ഇത്തരം നാടകങ്ങളുമായി പ്രതികളെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ നടപടിക്കെതിരെ നാട്ടുകാരും പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: