തിരുവനന്തപുരം: എസ് എഫ് ഐക്കാര്‍ 130ഓളം വരുന്ന കാഴ്ചക്കാര്‍ക്ക് മുന്‍പില്‍ വെച്ച് ക്രൂരമായി ബെല്‍റ്റ് കൊണ്ടടിച്ചും മര്‍ദ്ദിച്ചും കൊന്ന വയനാട് പൂക്കോട് വെറ്ററിനറി കോളെജിലെ സിദ്ധാര്‍ത്ഥിനെതിരെ പൊടുന്നനെ പരാതിയുമായി പെണ്‍കുട്ടി. സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ട ശേഷമാണ് അതിനാടകീയമായി, പരാതിയുമായി അതേ കോളെജിലെ ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടത്. സിദ്ധാര്‍ത്ഥ് മോശമായി പെരുമാറി എന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഈ പരാതി സ്ഥിരം കമ്മ്യൂണിസ്റ്റ് മാനഫെസ്റ്റോയുടെ (കമ്മ്യൂണിസ്റ്റ് ഗൂഢാലോചനകളെ പരിഹാസത്തോടെ വിളിക്കുന്ന മറ്റൊരു പേര്) ഭാഗമാണോ എന്ന സംശയം ഉയരുകയാണ്.
സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ട ശേഷമാണ് പെണ്‍കുട്ടി കോളെജിന്റെ ആഭ്യന്തരപരാതി സെല്ലിന് പരാതി നല്‍കിയത്. ഈ പരാതി തയ്യാറാക്കിയത് ഫെബ്രുവരി 18 നാണ്. അന്നാണ് സിദ്ധാര്‍ത്ഥ് അതിക്രൂരമായി എസ് എഫ്ഐയുടെ നേതൃത്വത്തില്‍ 130 ഓളം ആളുകളെ സാക്ഷിയാക്കി ആള്‍ക്കൂട്ടവിചാരണയും കൊലപാതകത്തില്‍ എത്തിച്ചേര്‍ന്ന ക്രൂരമായ ആക്രമണവും നടന്നത്. കോളെജ് അധികൃതര്‍ പെണ്‍കുട്ടിയുടെ പരാതി സ്വീകരിച്ചത് ഫെബ്രുവരി 19നാണ്. ഇതേ പരാതി ആഭ്യന്തരപരാതി സെല്ലില്‍ എത്തിയത് ഫെബ്രുവരി 22നാണ്.
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ് എഫ് ഐയും പിണറായി സര്‍ക്കാരും പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് പൊടുന്നനെ സിദ്ധാര്‍ത്ഥിനെതിരെ ഒരു പെണ്‍കുട്ടിയുടെ പരാതി ശൂന്യതയില്‍ നിന്നെന്ന പോലെ ഉയര്‍ന്നുവന്നിരിക്കുന്നത്. സിദ്ധാര്‍ത്ഥ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിഎന്ന് പറയുന്നത് ഫെബ്രുവരി 14ന് വാലന്‍റീന്‍സ് ഡേ ദിനത്തിലാണ്. അതേ സമയം കോളെജ് ആകെ പിടിച്ചുകുലുക്കിയ സിദ്ധാര്‍ത്ഥിന്റെ ആള്‍ക്കൂട്ടവിചാരണയോ അതിക്രൂരമായ മര്‍ദ്ദനമോ കൊലപാതകമോ ഒന്നും കോളെജ് അധികൃതര്‍ പുറത്തുമിണ്ടുകയോ ഫെബ്രുവരി 22 വരെ ചര്‍ച്ചചെയ്യുകയോ ഉണ്ടായില്ല. ഈ പ്രശ്നം കണ്ടില്ലെന്ന് നടക്കുകയായിരുന്നു കോളെജ് അധികൃതര്‍ എന്ന് പറയുന്നു. അതേ സമയം പെണ്‍കുട്ടിയുടെ പരാതികാര്യത്തില്‍ കോളെജ് അധികൃതര്‍ കാണിക്കുന്ന അമിത താല‍്പര്യം കത്തിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക