ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിലെ സ്ഫോടനത്തില്‍, സ്ഫോടക വസ്തു അടങ്ങിയ ബാഗ് കഫേയില്‍ കൊണ്ടുവച്ചത് 28-30 വയസ് പ്രായമുള്ള ആളാണെന്ന് കണ്ടെത്തി. ഇയാള്‍ റവ ഇഡ്ലി ഓര്‍ഡര്‍ ചെയ്തെങ്കിലും കൂപ്പണ്‍ എടുത്ത് ഇഡ്ലി വാങ്ങിയെങ്കിലും കഴിച്ചില്ല.
ബാഗ് കൊണ്ട് വച്ച സ്ഥലത്ത് നിന്ന് ഇയാള്‍ പിന്നീട് കടന്ന് കളഞ്ഞു. അതേസമയം, കഫേയിലെ സ്ഫോടനത്തില്‍ യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
സ്ഫോടനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു. ബാഗ് കൊണ്ടുവച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങളില്‍ മുഖം വ്യക്തമായുണ്ട്. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തു കഴിഞ്ഞു.
തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: