Categories: Kerala

തൃശൂരില്‍ വാഹനാപകടത്തില്‍ 2 യുവാക്കള്‍ മരിച്ചു

തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി ജെറിന്‍ (18), വില്ലടം സ്വദേശി സൂര്യ (17) എന്നിവരാണ് മരിച്ചത്.

Published by

തൃശൂര്‍ : വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. സ്‌കൂള്‍ വാനിലിടിച്ച ബൈക്ക് ബസിനടിയിലേക്ക് തെറിച്ചു വീണാണ് അപകടം.

തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി ജെറിന്‍ (18), വില്ലടം സ്വദേശി സൂര്യ (17) എന്നിവരാണ് മരിച്ചത്. പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപമായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

സ്‌കൂള്‍ വാനില്‍ ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by