തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ നടപടിയുണ്ടാകുമെന്ന് ഗവര്‍ണറുടെ ഉറപ്പ് ലഭിച്ചെന്ന് പിതാവ് ജയപ്രകാശ്. മന്ത്രിമാരുടെ ഉറപ്പുകളില്‍ വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെറിയവനോ വലിയവനോ എന്ന് നോക്കാതെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ പറഞ്ഞുവെന്ന് ജയപ്രകാശ് പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മകന്‍ മരിച്ചിട്ട് നടന്നിട്ട് പത്ത് ദിവസം ആകുന്നു. ആദ്യം പ്രതിചേര്‍ത്ത 12 പേരില്‍ പ്രധാനപ്പെട്ട പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ വെറും പ്രവര്‍ത്തകരല്ല, എസ്എഫ്ഐ ഭാരവാഹികളാണ്. അവര്‍ എവിടെയുണ്ടെന്ന് നേതാക്കള്‍ക്ക് അറിയാം. പ്രതികളെ നേതാക്കള്‍ സംരക്ഷിക്കുകയാണ്.
പാര്‍ട്ടി സംരക്ഷിക്കുമ്പോള്‍ പൊലീസിന് ഏതറ്റം വരെ പോകാന്‍ സാധിക്കും എന്ന് ജയപ്രകാശ് ചോദിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ല്ലൊ പ്രതികളെയും പിടികൂടിയില്ല എങ്കില്‍ മന്ത്രിമാരുടെയോ മുഖ്യമന്ത്രിയുടെയോ വീട്ടുപടിക്കല്‍ താനും കുടുംബവും സമരം നടത്തുമെന്ന് ജയപ്രകാശ് പറഞ്ഞു.
അക്രമം സംഭവങ്ങളെക്കുറിച്ച് സര്‍വകലാശാല ഡീനിന് അറിയാം.ഡീനിനെയും വാര്‍ഡനെയും പ്രതിചേര്‍ക്കണമെന്ന് ജയപ്രകാശ് ആവശ്യപ്പെട്ടു. അതിനിടെ ഇന്ന് മൂന്നു പേരുടെ കൂടെ അറസറ്റ് രേഖപ്പെടുത്തി. എസ്എഫ്ഐ യുണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: