കൊൽക്കത്ത: ഒരു ദിവസം മുമ്പ് പാർട്ടിയിൽ നിന്ന് രാജിവച്ച മുൻ കോൺഗ്രസ് നേതാവ് കൗസ്തവ് ബാഗ്ചി വ്യാഴാഴ്ച ബിജെപിയിൽ ചേർന്നു. പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ, സുവേന്ദു അധികാരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം പാർട്ടിയിൽ ചേർന്നത്.
സംസ്ഥാനത്തെ തൃണമൂൽ ഭരണത്തിനെതിരെ പോരാടുമെന്ന് ബാഗ്ചി പ്രതിജ്ഞയെടുത്തു. “ഇന്ന്, കൗസ്തവ് ബാഗ്ചിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ,” പാർട്ടി നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
സംഘടനയ്ക്കുള്ളിൽ ബഹുമാനക്കുറവ് ആരോപിച്ച് ബാഗ്ചി ബുധനാഴ്ചയാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: