കണ്ണൂര്‍: സിപിഎം നേതാവായിരുന്ന പി. ജയരാജനെതിരായ അക്രമക്കേസില്‍ സിപിഎം നേതൃത്വം വേട്ടയാടിയത് നിരപരാധികളെയാണെന്ന് തെളിഞ്ഞു. ജയരാജനെതിരായ അക്രമകേസിലെ കുറ്റാരോപിതരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതോടെയാണ് സിപിഎം പാര്‍ട്ടി നേതൃത്വം വേട്ടയാടിയത് നിരപരാധികളെയാണെന്നത് വ്യക്തമായത്. 2014 സപ്തംബര്‍ ഒന്നിന് ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന എളംതോട്ടത്തില്‍ മനോജിനെ വധിച്ചത് പി. ജയരാജനെ അക്രമിച്ചതിന്റെ പ്രതികാരമായിട്ടാണെന്നായിരുന്നു സിപിഎമ്മിന്റെ വ്യാഖ്യാനം.
ഇത് സാധൂകരിക്കുന്നനിലയില് പി. ജയരാജന്റെ മകന് ജെയിന്‍രാജിന്റെ ഫേയ്സ്ബുക്ക് പോസ്റ്റും അന്ന് പ്രത്യക്ഷപ്പെട്ടിരുന്നു. താന്‍ മതി മറന്ന് ആഘോഷിച്ച ദിവസമെന്നാണ് ജെയിന് രാജ് ഫേയ്സ്ബുക്കില്‍ കുറിച്ചത്. നിരവധിതവണ മനോജിനെ വധിക്കാന്‍ ശ്രമം ഉണ്ടായിരുന്നു. കേസില്‍ വെറുതെ വിട്ടയച്ചവരില്‍ എളംന്തോട്ടത്തില് മനോജും ഉള്‍പ്പെടുന്നുണ്ട്.
കുറ്റാരോപിതരായ പ്രതികള്‍ക്കെതിരെ യാതൊരു തെളിവുമില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ഹൈക്കോടതി ജയരാജനെതിരായ അക്രമകേസിലെ കുറ്റാരോപിതരെ വെറുതെ വിട്ടത്. ആര്‍എസ്എസ് ബിജെപി നേതാക്കളെ കേസിലുള്‍പ്പെടുത്തുകയും അവരെ വേട്ടയാടുകയും ചെയ്യുന്ന രാഷ്ട്രീയ ശൈലിയാണ് സിപിഎമ്മിനുള്ളത്.
യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ആയിരുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്ററെ 1999 ഡിസംബര്‍ ഒന്നിന് വെട്ടിക്കൊലപ്പെടുത്തിയതും സമാനമായരീതിയിലായിരുന്നു. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ കെട്ടിച്ചമച്ച കേസില്‍ മനോജിനെ കൊലപ്പെടുത്തിയ സിപിഎം നേതൃത്വത്തിന്റെ ക്രൂരതയാണ് പുറത്ത് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: