ന്യൂദല്‍ഹി: കോഴിക്കോട് റെയില്‍വേ സ്റ്റേഷന് ഉള്‍പ്പെടെ രാജ്യത്തെ 150 റെയില്‍വേ സ്റ്റേഷനുകള്‍ക്കും ആറ് മെട്രോ സ്റ്റേഷനുകള്‍ക്കും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) യുടെ ‘ഈറ്റ് റൈറ്റ് സ്റ്റേഷന്’ സര്ട്ടിഫിക്കേഷന്. കര്‍ശനമായ ശുചിത്വവും ശുചീകരണ പ്രോട്ടോക്കോളുകളും പാലിക്കുകയും ഭക്ഷണം തെരഞ്ഞെടുക്കുന്നതിന് വ്യക്തികള്‍ക്കിടയില്‍ അവബോധം വളര്‍ത്തുകയും ചെയ്യുന്ന സ്റ്റേഷനുകള്‍ക്കാണ് എഫ്എസ്എസ്എഐ ഈറ്റ് റൈറ്റ് സ്റ്റേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
ദല്‍ഹി, ദല്‍ഹി ആനന്ദ് വിഹാര്‍ ടെര്‍മിനല്‍, വാരാണാസി, കൊല്‍ക്കത്ത, ഉജ്ജയിന്‍, അയോധ്യ കാന്റ്, ഹൈദരാബാദ്, ചണ്ഡീഗഡ്, കോഴിക്കോട്, ഗുവാഹത്തി, വിശാഖപട്ടണം, ഭുവനേശ്വര്‍, വഡോദര, മൈസൂരു സിറ്റി, ഭോപ്പാല്‍, ഇഗത്പുരി, ചെന്നൈയിലെ പുരട്ച്ചി തലൈവര്‍ ഡോ. എം.ജി. രാമചന്ദ്രന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് തുടങ്ങിയ സ്റ്റേഷനുകള്‍ അംഗീകാരം ലഭിച്ച പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഉള്‍പ്പെടുന്നു. നോയിഡ സെക്ടര്‍ 51, എസ്പ്ലനേഡ് (കൊല്‍ക്കത്ത), ഐഐടി കാണ്‍പൂര്‍, ബൊട്ടാണിക്കല്‍ ഗാര്ഡന് (നോയിഡ), നോയിഡ ഇലക്ട്രോണിക് സിറ്റി മെട്രോ സ്റ്റേഷന് എന്നീ രാജ്യത്തുടനീളമുള്ള ആറ് പ്രമുഖ മെട്രോ സ്റ്റേഷനുകളും ഈറ്റ് റൈറ്റ് സ്റ്റേഷന് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി.
ഓരോ ദിവസവും ദശലക്ഷക്കണക്കിന് യാത്രക്കാരാണ് രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലൂടെ കടന്നുപോകുന്നത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഈറ്റ് റൈറ്റ് സ്റ്റേഷന് സര്‍ട്ടിഫിക്കറ്റ് സുരക്ഷിതവും ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്നു.
ഭക്ഷണ വിതരണക്കാര്‍ക്കുള്ള കര്‍ശനമായ ഓഡിറ്റുകള്‍, ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്കുള്ള പരിശീലനം, കര്‍ശനമായ ശുചിത്വ, ശുചീകരണ പ്രോട്ടോക്കോളുകള്‍ പാലിക്കല്‍, ഭക്ഷണം തെരഞ്ഞെടുക്കുന്നതിന് വ്യക്തികള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ എന്നീ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്ന സ്റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. ഇത് റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ വില്പനക്കാരെയും ശാക്തീകരിക്കുന്നു. ഭക്ഷ്യസുരക്ഷയും ശുചിത്വ മാനദണ്ഡങ്ങളും പാലിക്കുന്നതിലൂടെ അവര്‍ വിശ്വാസ്യത നേടുകയും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും ചെയ്യുന്നു. ഭക്ഷണവില്പനക്കാരുടെ ഉപജീവനമാര്‍ഗം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: