കൊച്ചി: സ്വയംപ്രതിരോധ ശക്തിയുള്ള എംഎച്ച് 60 ആര്‍ സീ ഹോക്‌സ് ഹെലികോപ്റ്ററുകള്‍ ഇനി നാവികസേനയ്‌ക്ക് സ്വന്തം. ഒന്നിന് 583 കോടി രൂപ വില വരും. ഇത്തരത്തിലുള്ള 24 എണ്ണമാണ് നാവികസേന വാങ്ങുന്നത്. അഞ്ചെണ്ണം ദക്ഷിണ നാവിക ആസ്ഥാനത്തും ഒരെണ്ണം ഐഎന്‍എസ് വിക്രാന്ത് വിമാനവാഹിനിയിലും സജ്ജമായി കഴിഞ്ഞു.
ബാക്കി 18 ഹെലികോപ്റ്ററുകള്‍ 2025ഓടെ നാവികസേനയുടെ ഭാഗമാകും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഹെലികോപ്റ്ററിന്റെ ആദ്യ സ്‌ക്വാഡ്രണ്‍ കമ്മിഷന്‍ ചെയ്യും. യുദ്ധരംഗത്തിന് പുറമേ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ് ഇവ. ഇതില്‍ നിന്ന് മിസൈലുകളും ടോര്‍പിഡോകളും അന്തര്‍വാഹിനികളെ തകര്‍ക്കാനുള്ള ഡെപ്ത്ത് ചാര്‍ജറുകളും വര്‍ഷിക്കാനാകും. 2020 ഫെബ്രുവരിയില്‍ അമേരിക്കന്‍ സര്‍ക്കാരുമായി ഒപ്പു വച്ച ധാരണാപത്രം പ്രകാരമാണ് ഹെലികോപ്റ്ററുകള്‍ നാവികസേനയുടെ ഭാഗമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: