ബെംഗളൂരു: കർണാടക വിധാനസൗധയ്ക്കുള്ളിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറോട് ശുപാർശ ചെയ്യുമെന്ന് പ്രതിപക്ഷമായ ബിജെപി.
രാജ്യസഭാ തെരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർത്ഥി സയ്യിദ് നസീർ ഹുസൈന്റെ വിജയത്തിൽ ആഹ്ലാദിക്കുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ പാകിസ്ഥൻ അനുകല മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നാണ് വിവരം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വിധാന സൗധയ്ക്കുള്ളിൽ ചില കോൺഗ്രസ് പ്രവർത്തകർ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചതായി മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബിജെപി ആരോപിച്ചു.
അതേ സമയം കര്‍ണാടക നിയമസഭാമന്ദിരത്തിലെ ഗുരുതരസുരക്ഷാവീഴ്ചയില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ശോഭ കരന്തലജെ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് പരാതി നല്കി.
നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ഫ്രണ്ടിലെ അംഗങ്ങള്‍ കോണ്‍ഗ്രസില്‍ ഉള്‍പ്പെടെ കയറിപറ്റിയതായും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: