Categories: KeralaPalakkad

പാലക്കാട് ബസ് സ്റ്റാൻഡിൽ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

Published by

പാലക്കാട്: പട്ടാപകൽ ബസ് സ്റ്റാൻഡിൽ വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. പാലക്കാട് കൊഴിഞ്ഞമ്പാറയിൽ ഇന്ന് രാവിലെ 7.30-ഓടെയാണ് സംഭവം. നീലിപ്പാറ സ്വദേശിനിയായ ഗീതുവിനെയാണ് ഭർത്താവ് ഷൺമുഖം ആക്രമിച്ചത്.

കത്തികൊണ്ട് ഗീതുവിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഷൺമുഖത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രകോപനത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റ ഗീതുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു, സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by