ചെന്നൈ: പ്രൈം വോളിബോള്‍ ലീഗ് മൂന്നാം സീസണില്‍ കാലിക്കറ്റ് ഹീറോസിന് ആദ്യ തോല്‍വി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ മിറ്റിയോഴ്സാണ് കാലിക്കറ്റിനെ കീഴടക്കിയത് (15-13, 9-15, 21-19, 15-12). ശുഭം ചൗധരിയാണ് കളിയിലെ താരം.
അജിത് ലാലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ മുംബൈ ആദ്യ ഘട്ടത്തില്‍തന്നെ കുതിച്ചു. എന്നാല്‍ സ്വയം വരുത്തിയ പിഴവുകള്‍ അവര്‍ക്ക് തിരിച്ചടിയായി. ഡാനിയല്‍ മൊയത്യേദിയെ മുന്‍നിര്‍ത്തി കാലിക്കറ്റ് പ്രത്യാക്രമണങ്ങള്‍ നെയ്തെങ്കിലും ശുഭം ചൗധരിയുടെ തകര്‍പ്പന്‍ സെര്‍വുകള്‍ മുംബൈയെ മുന്നിലെത്തിച്ചു.
മോഹന്‍ ഉക്രപാണ്ഡ്യന് സ്വതന്ത്രമായി അറ്റാക്കര്‍ക്കമാര്‍ക്ക് പന്തെത്തിക്കാന്‍ കഴിയാത്ത് കാലിക്കറ്റിന് തിരിച്ചടിയായി. രണ്ടാം സെറ്റില്‍ തിരിച്ചുവന്നെങ്കിലും കാലിക്കറ്റ് അടുത്ത രണ്ട് സെറ്റിലും മുംബൈയുടെ പിന്നിലായി.
ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന കളിയില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്സ് ഹൈദരാബാദ് ബ്ലാക്ഹോക്സിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: