തിരുവനന്തപുരം: നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയുടെ മകളേയും പ്രതി ചേര്‍ത്തു. അക്യുപങ്ചര്‍ ചികിത്സ പഠിച്ചു വന്ന 19 വയസുളള ആസിയ ഉനൈസയെ ആണ് കേസില്‍പ്രതി ചേര്‍ത്തത്. പ്രസവത്തിനിടെ ഷമീറ മരിക്കുന്ന വേളയില്‍ ആസിയ ഉനൈസ സ്ഥലത്തുണ്ടായിരുന്നുവെന്ന് വ്യക്തമായതോടെയാണ് പൊലീസ് കേസെടുത്തത്.
ഇതോടെ കേസില്‍ പ്രതികളുടെ എണ്ണം ഇതോടെ നാലായി. ആദ്യ ഭാര്യ റെജിനയെ നേരത്തെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. മറ്റ് പ്രതികള്‍ ഭര്‍ത്താവ് നയാസും അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീനുമാണ് .
ഭര്‍ത്താവ് നയാസും അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീനും ചേര്‍ന്ന് പ്രസവത്തിനായി ഷെമീറയെ ആശുപത്രിയിലെത്തിക്കാതെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്. കാരയ്ക്കാമണ്ഡപത്തിലെ വീട്ടിലുണ്ടായിരുന്ന നയാസിന്റെ ആദ്യ ഭാര്യ റജീന ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത് തടഞ്ഞു. മകളും സ്ഥലത്തുണ്ടായിരുന്നെന്ന വിവരം സ്ഥിരീകരിച്ചതോടെയാണ് ആസിയക്കെതിരെയും കേസെടുത്തത്. അറസ്റ്റിയായ നയാസും, ഷിഹാബുദ്ദീനും റിമാന്‍ഡിലാണ്.
വീട്ടില്‍ പ്രസവിക്കെയാണ് ഷമീറ രക്തസ്രാവത്തെ തുടര്‍ന്നു മരിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടാന്‍ ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ നിര്‍ദ്ദേശിച്ചിട്ടും കുടുംബം സമ്മതിച്ചില്ല. പൂന്തുറ സ്വദേശിയായ നിയാസിന്റെ രണ്ടാം ഭാര്യയാണ് പാലക്കാട് സ്വദേശിനി ഷമീന. മൂന്ന് മക്കള്‍ ഉണ്ട്. നാലാമത്തെ പ്രസവത്തിനിടെയാണ് മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: