പത്തനംതിട്ട: പശുവിനെ വന്യജീവി ആക്രമിച്ചു. കലഞ്ഞൂര്‍ പൂമരുതിക്കുഴിയിലാണ് സംഭവം.പുലിയാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വന്യജീവികള്‍ നാട്ടിലിറങ്ങി വളര്‍ത്ത് മൃഗങ്ങളെയും ആക്രമിക്കുന്ന സംഭവങ്ങള്‍ ഏറിവരികയാണ്. വയനാട്ടിലും ഇടുക്കിയിലും പത്തനംതിട്ടയിലും ഉള്‍പ്പെടെ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങി വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ആക്രമണസ്വഭാവമുള്ള വന്യമൃഗങ്ങളെ പിടികൂടാന്‍ നിയമ ഭേദഗതി വേണ്ടെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഇപ്പോള്‍ത്തന്നെ അതിനുളള അധികാരമുണ്ടെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് കഴിഞ്ഞ ആഴ്ച കേരള സന്ദര്ശനതനതിനിടെ പറഞ്ഞിരുന്നു. സംസ്ഥാനമാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: