ആലുവ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയ്ക്ക് 20 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. ആലങ്ങാട് ചെട്ടിപ്പറമ്പിൽ കൊല്ലംപറമ്പിൽ നിഖിൽ (22)നെയാണ് ആലുവ അതിവേഗ കോടതി (പോക്സോ ) ജഡ്ജി വി.ജി.അനുപമ ശിക്ഷിച്ചത്.
2019 മാർച്ചിലാണ് സംഭവം. ആലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി 2019 ജൂലൈയിൽ കുറ്റപത്രം സമർപ്പിച്ചു. ഡി.വൈ.എസ്.പിയായിരുന്ന കെ.എ.വിദ്യാധരൻ, ജി.വേണു, എസ്.ഐ.ജിൻസൻ, സീനിയർ സി.പി.ഒ അബ്ദുൾ റഹ്മാൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.ജി.യമുന ഹാജരായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: