തിരുവനന്തപുരം: റെയില്‍വെ സ്‌റ്റേഷനുകളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ നയം രാജ്യത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങള്‍ക്കുള്ള ആദരമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. വര്‍ക്കല ജനതാമുക്കില്‍ റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചത്. ഇടവയില്‍ നടന്ന ഇടവ ഗേറ്റ്, പറവൂര്‍-വര്‍ക്കല മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലും കേന്ദ്രമന്ത്രി വി. മുരളീധരന്‍ പങ്കെടുത്തു. കേരളത്തിന്റെ റെയില്‍വെ വികസനത്തില്‍ സമാനതകളില്ലാത്ത ഇടപെടലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി.
രണ്ട് വന്ദേഭാരതുകള്‍ സംസ്ഥാനത്തിന് അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത് സ്‌റ്റേഷനുകള്‍ അമൃത് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി. റെയില്‍വെ ഗേറ്റുകള്‍ കാരണമുള്ള ഗതാഗത തടസ്സം നീക്കാന്‍ മേല്‍പ്പാലങ്ങള്‍ അനുവദിക്കുന്നുവെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഗതിവേഗം കൂട്ടുന്നതിലും അടിസ്ഥാനസൗകര്യ വികസനത്തിലും സ്വതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ കുതിപ്പിനാണ് കഴിഞ്ഞ പത്തുവര്‍ഷം രാജ്യം സാക്ഷ്യം വഹിച്ചതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ മനീഷ് ടപ്ലിയാല്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. അനില്‍കുമാര്‍, ബിജെപി വര്‍ക്കല നിയോജക മണ്ഡലം പ്രസിഡന്റ് വിജി ആര്‍.വി., ഇടവ പഞ്ചായത്ത് പ്രസിഡന്റ് ബാലിക്ക്, നഗരസഭ കൗണ്‍സിലര്‍മാരായ പ്രിയ ഗോപന്‍, അനീഷ്, സിന്ധു, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: