മസ്കറ്റ്: ഒമ്പതാമത് ഭാരതം – ഒമാൻ നയതന്ത്ര സംഭാഷണം മസ്കറ്റിൽ വെച്ച് നടന്നു. ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പൊതുവായ താത്പര്യങ്ങൾ ഉള്ളതും, തന്ത്രപ്രധാനവുമായ വിവിധ വിഷയങ്ങൾ ഈ യോഗത്തിൽ ഇരുകൂട്ടരും ചർച്ച ചെയ്തു. വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ചും, ഭാവിയിൽ ഒത്തൊരുമിച്ച് നടപ്പിലാക്കാവുന്ന പദ്ധതികൾ സംബന്ധിച്ചും ഭാരതവും ഒമാനും വിശകലനം ചെയ്തു.
നാഷണൽ സെക്യൂരിറ്റി കൗൺസിൽ ജനറൽ മേജർ ജനറൽ ഇദ്രിസ് അബ്ദുൾറഹ്മാൻ അൽ കിന്ദിയാണ് ഒമാൻ സംഘത്തെ നയിച്ചത്. ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ വിക്രം മിസ്രിയുടെ നേതൃത്വത്തിലാണ് ഭാരത സംഘം യോഗത്തിൽ പങ്കെടുത്തത്.
നേരത്തെ ഫെബ്രുവരി 5 ന് ഭാരതത്തിന്റെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ അൽ ബുസൈദിയും ഫോണിലൂടെ ചർച്ചകൾ നടത്തിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ഇരുവരും ചർച്ചയിൽ എടുത്ത് കാട്ടിയിരുന്നു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും ഒത്ത് ചേർന്ന് പ്രവർത്തിക്കുന്നതിൽ വന്നിട്ടുള്ള വലിയ പുരോഗതികൾ ഇരുവരും വിശകലനം ചെച്ചുകയും ചെയ്തു.
മേഖലയിലെ സ്ഥിതിഗതികൾ ഇരുവരും ചർച്ച ചെയ്തതായും ഒമാൻ വിദേശകാര്യ മന്ത്രാലയം അന്നേ ദിവസം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: