Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സന്ദേശ്ഖാലിയില്‍ ഉയരുന്നത് സ്ത്രീകളുടെ തേങ്ങല്‍

കെ.വി.രാജശേഖരന്‍ by കെ.വി.രാജശേഖരന്‍
Feb 27, 2024, 02:08 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

‘മാരിഝാപ്പിയില്‍’ (1979) നാമശൂദ്ര സമൂഹത്തിലെ പതിനായിരത്തോളം എന്നു കണക്കാക്കപ്പെടിട്ടുള്ള ഹിന്ദു പിന്നോക്ക ജനവിഭാഗത്തെ കൊന്നൊടുക്കിയ മുന്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ മാര്‍ക്‌സിസ്റ്റ് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മാതൃകകളാണോ മമതാ ബാനര്‍ജിയും സ്വീകരിച്ചിരിക്കുന്നതെന്ന ചോദ്യമാണ് സന്ദേശ്ഖാലിയിലെ കൊടും ക്രൂരതകള്‍ കേട്ടറിയുന്നവരുടെ ആദ്യ ചോദ്യം.

ഷേക്ക് ഷാജഹാന്‍ എന്ന ത്രിണമൂല്‍ കോണ്‍ഗ്രസ്സ് നേതാവും കൂട്ടാളികളും ചേര്‍ന്ന് ഇരുപത്തിനാല് പര്‍ഗാനാ ജില്ലയിലെ സന്ദേശ്ഖാലിയില്‍ അഴിവിച്ചുവിട്ട കൊടും ക്രൂരതകള്‍ കേട്ടാല്‍ രക്തം കട്ട പിടിച്ചു പോകും. അര്‍ദ്ധ രാത്രിയില്‍ നേരത്തെ തന്നെ അന്വേഷിച്ചു കണ്ടെത്തിയിട്ടുള്ള സുന്ദരികളായ സ്ത്രീകളുള്ള ഹൈന്ദവ ഭവനങ്ങളിലേക്ക് കടന്നു ചെല്ലും. ആ പാവങ്ങളുടെ വീട്ടിലെ പുരുഷന്മാരോട് അവരുടെ ഭാര്യമാരെ ചൂണ്ടിക്കാട്ടിയിട്ടു പറയും ഇനി നിങ്ങള്‍ പേരിനു മാത്രം ഭര്‍ത്താക്കന്മാരാണ്. നിസ്സഹായരായ സ്ത്രീകളെ ബലമായി കൂട്ടിക്കൊണ്ടുപോകും. മറ്റുസമയങ്ങളില്‍ സ്ത്രീകളോട് അവര്‍ പറയുന്നിടത്തു ചെല്ലാന്‍ പറയും. പലപ്പോഴും വീട്ടുകാരോടും ഭര്‍ത്താക്കന്മാരോടും തന്നെ ആ കശ്മലന്മാര്‍ ചൂണ്ടിക്കാട്ടുന്ന സ്ത്രീകളെ പറഞ്ഞുവിടാന്‍ പറയും. പറഞ്ഞു വിട്ടില്ലെങ്കില്‍ വീടു കടന്നാക്രമിക്കും. ഭര്‍ത്താക്കന്മാരെ അടിച്ചു നിലംപരിശാക്കും. ആ ദ്രോഹികളുടെയിടങ്ങളില്‍ എത്തിപ്പെട്ടുകഴിഞ്ഞാല്‍ ത്രിണമൂല്‍ നേതാക്കള്‍ പറയുന്നതെല്ലാം ചെയ്യണം. സുന്ദരികളായ പട്ടിണിപ്പാവങ്ങളെ ആ ദുഷ്ടന്മാരായ ത്രിണമൂല്‍ നേതാക്കള്‍ വേണ്ടത്ര രതിസുഖം അനുഭവിച്ചശേഷം തിരിച്ചു വിടും. അവിടെ പോലീസും ഭരണകൂടവുമെല്ലാം വേട്ടക്കാരോടൊപ്പമാണ്. പരാതിപ്പെടാന്‍ പോയാല്‍ കൂടുതല്‍ അപകടം വിളിച്ചുവരുത്തുകയാകും ഫലം. അനുസരിക്കാന്‍ മടി കാണിച്ച ഇരകളോട് പറഞ്ഞത് അവര്‍ പറയുന്നത് കേട്ടില്ലെങ്കില്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ തലകളറുത്ത് കയ്യില്‍ കൊടുക്കുമെന്നായിരുന്നു. അതിനിടെ ആ പാവപ്പെട്ട ഹിന്ദു പിന്നാക്ക വിഭാഗക്കാരുടെ വയലുകളുള്‍പ്പടെയുള്ള ഭൂമികള്‍ പിടിച്ചെടുത്ത് സ്വന്തമാക്കും. അവിടെ വീടുവെക്കും; കച്ചവട സ്ഥാപനങ്ങള്‍ പണിയും; വയലുകള്‍ മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങളാക്കി മാറ്റും. അവിടെ സഹികെട്ട സ്ത്രീകള്‍ രണ്ടും നിശ്ചയിച്ച് പോരാട്ടത്തിനിറങ്ങിയിട്ട് അത്തരത്തില്‍ ഒരു സ്ഥലത്ത് സ്ഥാപിച്ച കോഴിഫാമിന് തീയിട്ടതും വാര്‍ത്തയായിട്ടുണ്ട്.

മമതയ്‌ക്ക് പ്രിയപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് ഷാജഹാന്‍ ഷേക്ക് അവിടെ നടത്തിയ ഗുണ്ടാ വിളയാട്ടത്തിന്റെ കഥ പറയാന്‍ ജനുവരി അഞ്ചുകഴിയും വരെ അവിടത്തെ പാവപ്പെട്ടവരും പട്ടിണിക്കാരുമായ ഇരകള്‍ക്ക് കാത്തിരിക്കേണ്ടി വന്നു. അന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരശതം കോടിയുടെ അഴിമതിയിലും പണം തട്ടിപ്പിലും പിടികിട്ടേണ്ട ഷാജഹാന്റെ ഇടങ്ങളിലേക്ക് റെയിഡുകള്‍ നടത്താന്‍ ഒരുമ്പെട്ടിറങ്ങിയത്. മമതയുടെ ഭരണകൂടത്തിന്റെ ഒത്താശയോടെ ഇഡി ഉദ്യോഗസ്ഥരെ കൊന്നുതള്ളി റെയ്ഡ് പ്രതിരോധിക്കാന്‍ ഷാജഹാനും കൂട്ടാളികളും കല്ലും കട്ടയും ആയുധങ്ങളുമായി ഗുണ്ടാപ്പടയെ ഒരുക്കിയിറക്കുകയാണ് ചെയ്തത്. പക്ഷേ മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടു വെക്കാന്‍ തയാറാകില്ലായെന്ന് വ്യക്തമാക്കിയ ഇ ഡിയില്‍ നിന്ന് ഓടിയൊളിക്കാതെ ഷാജഹാന്‍ രക്ഷയില്ലാതെ വന്നു. അങ്ങനെ ഒളിവിലായ ഷാജഹാന്‍ ഇപ്പോഴും മമതയുടെ സംരക്ഷണത്തില്‍ തന്നെയാണ്. അതെന്തായാലും, അതോടെ, അയാളുടെ പീഡനം കാലങ്ങളായി സഹിച്ചു പോരുന്ന ഇരകള്‍ക്ക് തങ്ങളുടെ കുടിലുകളില്‍ നിന്ന് പുറത്തേക്കിറങ്ങി വന്ന് സന്ദേശ്ഖാലിയില്‍ നടന്നതെല്ലാം പൊതുസമൂഹത്തോട് വിളിച്ചു പറയാനുള്ള അവസരമാണ് കാലം നല്‍കിയത്.

സന്ദേശ്ഖാലിയിലെ ശബ്ദമില്ലാത്തവരായ വനിതകള്‍ അവര്‍ വിധേയരാക്കപ്പെട്ട ക്രൂരാനുനുഭവങ്ങളും വേദനകളും ബംഗ്ലാ ഭാഷയില്‍ മാധ്യമങ്ങളോട് വ്യക്തമായി വിവരിച്ചു. അതുകേട്ട്, ഹിന്ദിയോടും പഞ്ചാബിയോടും മറാത്തിയോടും ഇംഗ്ലീഷിനോടും ഒപ്പം ബംഗ്ലാ ഭാഷയിലും പ്രാവീണ്യമുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയോടു ചോദിച്ചു: ”മമതാ ബന്ദോപാദ്ധ്യായ, ഹിന്ദു ഉന്മൂലനത്തിനന്റെ പേരില്‍ അറിയപ്പെടുന്ന നിങ്ങള്‍, പട്ടികജാതിക്കാരുടെ, പട്ടിക വര്‍ഗക്കാരുടെ, മത്സ്യബന്ധന സമൂഹത്തിന്റെ, കര്‍ഷക സമൂഹത്തിന്റെ, കുടുംബങ്ങളുടെയും സ്ത്രീകളുടെയും മാനം നിങ്ങളുടെ രാഷ്‌ട്രീയ മുതലെടുപ്പിനു വേണ്ടി വ്യാപാരം ചെയ്തിരിക്കുന്നു; മമതാ ബന്ദോപാദ്ധ്യായാ, നിങ്ങള്‍ എന്തുകൊണ്ട് ത്രിണമൂല്‍ കോണ്‍ഗ്രസ്സ് ഗുണ്ടകളെ, വീടുവീടുവീടാന്തരം കയറി ഇറങ്ങി വിവാഹിതരായ ഹിന്ദു യുവതികളെ കണ്ടു പിടിച്ച് നിരന്തരം ബലാത്സംഗത്തിന് വിധേയരാക്കാന്‍ കയറൂരി വിടുന്നു?”

പട്ടികജാതിക്കാരും, പട്ടിക വര്‍ഗക്കാരും, മത്സ്യബന്ധന സമൂഹക്കാരും കര്‍ഷകരുമായ ആ ജനസമൂഹത്തിലെ കുടുംബങ്ങളിലെ സ്ത്രീകള്‍ മാധ്യമ പ്രവര്‍ത്തകരോട് ബംഗ്ലാ ഭാഷയില്‍ നടത്തിയ വിവരണം പരിഭാഷപ്പെടുത്തി, ശ്രീമതി ഇറാണി ദേശീയ മാധ്യമങ്ങളിലൂടെ രാഷ്‌ട്രത്തോട് ഇങ്ങനെ വിശദീകരിച്ചു: ”ത്രിണമുല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വീടുകളിലെത്തി അന്വേഷിക്കുമായിരുന്നു, ‘ഏതു സ്ത്രീയാണ് സുന്ദരി?’ അവര്‍ അന്വേഷിക്കുമായിരുന്നു, ‘ആരൊക്കെ എത്ര ചെറുപ്പമാണെന്ന്’! പേടിച്ചരണ്ട് സഹായത്തിനു വേണ്ടി കരയുന്ന സ്ത്രീകളുടെ ഭര്‍ത്താക്കന്മാരോട് ആ ഗുണ്ടകള്‍ നടത്തിയ സംഭാഷണവും ഇരകളായ ആ സ്ത്രീകള്‍ വിവരിച്ചു: ‘നിങ്ങള്‍ക്ക് പേരിനുമാത്രം ഭര്‍ത്താവാണെന്നു പറയാം; പക്ഷേ നിങ്ങള്‍ക്ക് അതിനപ്പുറം ഒരവകാശവും ഉണ്ടായിരിക്കുന്നതല്ല’. ‘അവര്‍ ഞങ്ങളെ രാത്രികള്‍ തോറും ആവര്‍ത്തിച്ച് കൂട്ടിക്കൊണ്ടു പോകും. എന്നിട്ടു പറയും: ‘ത്രിണമൂല്‍ പ്രവര്‍ത്തകര്‍ക്ക് തൃപ്തിയാകും വരെ നിങ്ങളെ രക്ഷപെടാന്‍ അനുവദിക്കുകയില്ല.’
കേള്‍ക്കുന്നവരുടെ ചോര തിളപ്പിയ്‌ക്കുന്ന ആ വിവരണം വിശദീകരിച്ചശേഷം കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരൊട് പറഞ്ഞു; ”സന്ദേശ്ഖാലിയിലെ ഇരകളായ വനിതകള്‍ സംരക്ഷണത്തിനു വേണ്ടി കേഴുകയാണ്. ഹിന്ദു ഉന്മൂലനത്തിനന്റെ പേരില്‍ അറിയപ്പെടുന്ന മമതാ ബന്ദോപാദ്ധ്യായ, ത്രിണമൂല്‍ ഗുണ്ടകള്‍ക്ക് വീടുവീടാന്തരം കയറി വിവാഹിതരും സുന്ദരികളുമായ ഹിന്ദുയുവതികളെ കണ്ടെത്തി പിടിച്ചുകൊണ്ടു പോയി ത്രിണമൂല്‍ ഓഫീസില്‍ വെച്ച്, രാത്രികള്‍ തോറും ആവര്‍ത്തിച്ച്, ബലാത്സംഗത്തിന് വിധേയരാക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നുയെന്നത് കേവലം വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ല.

ഷേക്ക് ഷാജഹാന്‍ ഒളിവിലായതോടെ ധൈര്യം സംഭരിച്ച്, മാധ്യമങ്ങളോട് സംസാരിച്ച് അവരുടെ അവസ്ഥ ലോകത്തോട് വിളിച്ചു പറയാന്‍ വേണ്ടി മാത്രം പുറത്തേക്കുവന്ന സന്ദേശ്ഖാലിയിലെ ആ സ്ത്രീകള്‍ ഒന്നിച്ചുചേരുന്നതും അവരുടെയപം നിന്നതിന് ഭാരതീയ ജനതാപാര്‍ട്ടി പ്രാദേശിക നേതാവ് വികാസ് സിംഗിനെയും മുന്‍ സിപിഎം എം.എല്‍.എ. നീരപാദസര്‍ക്കാരിനെയും അറസ്റ്റു ചെയ്ത് ‘കരുത്ത്’ കാട്ടി. ഇവിടെ ഒരുകാര്യം ശ്രദ്ധിക്കേണ്ടത് മമതയുടെ ബദ്ധ ശത്രുക്കളായ മാര്‍ക്‌സിസ്റ്റു നേതാക്കളായ സീതാറാം യച്ചൂരിയും പിണറായി വിജയനും മുഹമ്മദ് സലീമും ഹസ്സന്‍ മൊള്ളയും ഡോ ഫുവാദ് അലിയും എളമരം കരീമും, ഷാജഹാനോട് ഏറ്റുമുട്ടല്‍ ഒഴിവാക്കുകയോ മമതയെ ഇക്കാര്യത്തില്‍ വിമര്‍ശിക്കുകയോ ചെയ്യാതെ ഇരിക്കുമ്പോഴും പാര്‍ട്ടിയുടെ പല പ്രാദേശിക നേതാക്കളും ത്രിണമൂലിന്റെ തണലില്‍ ഇസ്ലാമിക വര്‍ഗീയ ശക്തികള്‍ അവിടെ നടത്തിയ കൊടും ക്രൂരതകള്‍ കണ്ട് അസ്വസ്ഥരാണ്. അതുപോലെ സോണിയയും രാഹുലും മമതയോടും ഷാജഹാനോടും ചങ്ങാത്തം നഷ്ടപ്പെടാതിരിക്കാന്‍ വാ തുറക്കാതിരിക്കുമ്പോഴും അധിരഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് പ്രാദേശിക നേതൃത്വം പ്രതിഷേധത്തിന്റെ ശബ്ദം ഉയര്‍ത്തുന്നുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ സുകാന്താ മജുംദാരെ സന്ദേശ്ഖാലിയിലെ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നതിന് കൊടും മര്‍ദ്ദനത്തിന് വിധേയനാക്കി ആശുപത്രിയിലാക്കി. ദേശീയ പട്ടികജാതി കമ്മീഷനെയോ ദേശീയ വനിതാ കമ്മീഷനെയോ അവിടെ സ്വതന്ത്രമായി സഞ്ചരിച്ച് ജനങ്ങളോട് സംവദിക്കുന്നതിന് മമതയുടെ ഭരണകൂടം അനുവദിക്കുന്നില്ല. വെസ്റ്റ് ബംഗാള്‍ വനിതാവകാശ കമ്മീഷന്‍ അംഗം പാപിയാ സുല്‍ത്താനയാണെങ്കില്‍ അവരെ സമീപിച്ച ഇരകളോട് ബലാത്സംഗത്തിന് തെളിവ് ഹാജരാക്കാനാണാവശ്യപ്പെട്ടത്!

സന്ദേശ്ഖാലിയിലുള്‍പ്പടെ ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന പശ്ചിമബംഗാളിന്റെ പല ഭാഗങ്ങളിലും നടക്കുന്നത് കേവലം മമതയുടെ രാഷ്‌ട്രീയ താത്പര്യ സംരക്ഷണം മാത്രമല്ലെന്നും അത് ആ പ്രദേശത്തിന്റെ മതപരമായ സംഖ്യാ സന്തുലിതാവസ്ഥയെ തന്നെ മാറ്റിയെടുക്കാനാണെന്നുമാണ് ബംഗാളിലെ എഴുത്തുകാരനായ ദീപ്തസ്യ ജാഷ് പറയുന്നത്. അവരുടെ ലക്ഷ്യം ആ പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായി ഭാരതത്തിനുള്ളില്‍ നില്‍ക്കുമ്പോള്‍ തന്നെ ജനസംഖ്യാപരമായി, ഇസ്ലാമിക രാഷ്‌ട്രമായ ബംഗ്ലാദേശിന്റെ ഭാഗമാക്കിമാറ്റാനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണെന്നാണ്. അക്രമകാരികള്‍ക്ക് യഥേഷ്ടം വിഹരിക്കാനുള്ള സ്വാതന്ത്ര്യം വോട്ടിനും നോട്ടിനും വേണ്ടി സ്വയം വിറ്റ മമതയും സര്‍ക്കാരും മാധ്യമങ്ങളും നല്‍കുകയും ചെയ്തിരിക്കുന്നു.

2005 ല്‍ ഇതേ മമതാ ബന്ദോപാദ്ധ്യായ, അന്ന് ബംഗാള്‍ ഭരിച്ചിരുന്ന മാര്‍ക്‌സിസ്റ്റു മുന്നണിക്കെതിരെ ബംഗ്ലാദേശ് കുടിയേറ്റക്കാരുടെ വിഷയത്തില്‍ അതി ശക്തമായ നിലപാടാണെടുത്തതെന്നത് ഇപ്പോള്‍ കൗതുകകരമായി തോന്നും. പശ്ചിമ ബംഗാളിലേക്കുള്ള ബംഗ്ലാദേശികളുടെ കൂടിയേറ്റം അപകടകരമായ അവസ്ഥയിലെത്തിയിരിക്കുന്നുയെന്നും അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികള്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ കയറിക്കുടിയിരിക്കുന്നുയെന്നുമായിരുന്നു അന്നവര്‍ ലോകസഭയില്‍ വിളിച്ചു പറഞ്ഞത്. എന്നാല്‍ പിന്നീട് അതേ ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാര്‍ ത്രിണമൂല്‍ കോണ്‍ഗ്രസ്സ് പാളയത്തിലെത്തി അധികാര രാഷ്‌ട്രീയത്തിന്റെ പുതിയ സമവാക്യം സൃഷ്ടിക്കുകയായിരുന്നു. മമത അധിനിവേശക്കാരുടെ പക്ഷത്തോട്ട് അസാധാരണ മെയ് വഴക്കത്തോടെ കളം മാറി ചവിട്ടി. അപ്പോഴും മാര്‍ക്‌സിസ്റ്റു പക്ഷം അവരെ പ്രതിരോധിക്കാനുള്ള നട്ടെല്ലു കാണിക്കാതെ അധിനിവേശപക്ഷത്തിന്റെ അടുക്കളവാതില്‍ക്കല്‍ ഒരിക്കല്‍ കൂടി സേവ ചെയ്യാന്‍ അവസരം കാത്ത് നില്‍ക്കുകയുമാണ്.

ഇവിടെ മറ്റൊരു കാര്യവും ശ്രദ്ധേയമാണ്. ഇന്‍ഡി സഖ്യം അബദ്ധത്തിലെങ്ങാനും അധികാരത്തിലെത്തിയാല്‍ ഭാരതം എന്തൊക്കെ കാണേണ്ടിവരും? ബംഗാളില്‍ മാര്‍ക്‌സിസ്റ്റുകളെയും സോണിയാ കോണ്‍ഗ്രസ്സിനെയും തൊഴിച്ചകറ്റിയെങ്കിലും മോദിയെ മാറ്റാന്‍ ഞങ്ങളൊന്നാകും എന്നു പറയുന്ന മമത തന്നെ ആ അവസരവാദിക്കൂട്ടായ്മ ഏതെങ്കിലും അട്ടിമറിയിലൂടെ ഭാരതഭരണം പിടിച്ചാല്‍ കാണാന്‍ പോകുന്ന പൂരത്തിന്റെ ‘സാമ്പിള്‍ വെടിക്കെട്ട്’ 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയില്‍ നടത്തിയിരിക്കുന്നു. അവിടെ നിന്നും ലഭിക്കുന്ന സന്ദേശങ്ങളും സൂചനകളും ഭാരതത്തിന്റെ ദേശീയ താത്പര്യങ്ങള്‍ക്കും ഹൈന്ദവ ധര്‍മ്മത്തിന്റെ നിലനില്‍പ്പിനും എതിരെ ഉയര്‍ത്തുന്ന അപകടകരമായ പ്രവണതകളുടെ നേര്‍ക്കാഴ്ചയാണ്.

Tags: attackBangalwomanmamatha banarjeeSandeshkhali
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡ്രൈവറുമായി അവിഹിതം; വനിതാ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, വിവാദമായതോടെ കെഎസ്ആര്‍ടിസി പിന്‍വലിച്ചു

Sports

പീഡന കേസില്‍ ട്വിസ്റ്റ്, യുവതി പണം തട്ടി, ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു, എതിര്‍ പരാതിയുമായി ക്രിക്കറ്റ് താരം യാഷ് ദയാല്‍

Kerala

മലപ്പുറത്ത് പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്തു: സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ കേസ്

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു

Kerala

എഴുകോണില്‍ വീട് കയറി ആക്രമണം, മാരകായുധങ്ങളുമായി ജനല്‍ ചില്ലകള്‍ അടിച്ചു തകര്‍ത്തു.

പുതിയ വാര്‍ത്തകള്‍

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

വിംബിള്‍ഡണ്‍: യാനിക് സിന്നര്‍-അല്‍കാരസ് കിരീടപ്പോര്

ഇംഗ്ലണ്ട് ടെസ്റ്റ്: രാഹുല്‍ ചിറകില്‍ ഭാരതം

ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഇഗ

വാഹന ചാര്‍ജിംഗ് സ്റ്റേഷനില്‍ കാറിടിച്ച് കയറി 4 വയസുകാരന്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

ഞാന്‍ നിര്‍ത്താന്‍ പോണില്ല- ദ്യോക്കോവിച്ച്

കൊക്കെയ്ൻ 80 ക്യാപ്സൂളുകളാക്കി വിഴുങ്ങി;‌ ബ്രസീലിയൻ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റഡിയിൽ

ഡീഗോ ജോട്ടയുടെ ഓര്‍മ്മയ്ക്ക് ലിവര്‍പൂളിന്റെ ആന്‍ഫില്‍ഡ് സ്റ്റേഡിയം സമുച്ചയത്തില്‍ പണിത മതിലില്‍ ആരാധകലിരൊരാള്‍ സ്‌നേഹക്കുറിപ്പ് എഴുതിയപ്പോള്‍

‘ജോട്ട എന്നും ഞങ്ങള്‍ക്കൊപ്പമുണ്ട് ‘; 20-ാം നമ്പര്‍ ജേഴ്‌സി ഇനി ആര്‍ക്കുമില്ലെന്ന് ലിവര്‍പൂള്‍

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അപൂര്‍വ്വ ഭൗമ കാന്തം (നടുവില്‍) ആനന്ദ് മഹീന്ദ്ര (വലത്ത്)

ചൈനയുടെ വെല്ലുവിളി സഹിക്കാനാവുന്നില്ല; ഇന്ത്യയ്‌ക്ക് വേണ്ടി അപൂര്‍വ്വ ഭൗമ കാന്തം നിര്‍മ്മിക്കുമെന്ന് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ് ജേതാക്കളായ ബ്രിട്ടീഷ് സഖ്യം ജൂലിയന്‍ കാഷ്-ലോയിഡ് ഗ്ലാസ്പൂള്‍

വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ്: കാഷ്-ഗ്ലാസ്പൂള്‍ ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies