തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും . ബഹിരാകാശ യാത്രികരില്‍ ഒരാള്‍ മലയാളിയാണ്.
2025ലാണ് ഗഗന്‍യാന്‍ വിക്ഷേപിക്കുക. വ്യോമസേനയുടെ യുദ്ധവിമാനങ്ങളിലെ പൈലറ്റുമാരില്‍ തെരഞ്ഞെടുക്കപ്പെട്ട നാല് പേരില്‍ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക.
ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങള്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രഖ്യാപിക്കും.
മൂന്ന് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ മൂന്ന് ദിവസത്തേക്ക് എത്തിച്ച്, ഭൂമിയില്‍ തിരിച്ചെത്തിക്കും. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി വിഎസ്എസി സന്ദര്‍ശിക്കുമന്നുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് പ്രധാനമന്ത്രിയുടെ വി എസ് എസ് സി സന്ദര്‍ശനം.
ദൗത്യത്തിന് മുന്നോടിയായി യന്ത്രവനിത വ്യോമമിത്രയെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ജിഎക്‌സ് 2024 ജൂണില്‍ വിക്ഷേപിക്കും, തുടര്‍ന്ന് ജി1, ജി2 എന്നീ പരീക്ഷണ വിക്ഷേപണങ്ങള്‍ കൂടി നടത്തിയ ശേഷമാകും ഗഗന്‍യാന്‍ ദൗത്യം.
ഗഗന്‍യാന്‍ പദ്ധതിക്കായി നവീകരിച്ച ട്രൈസോണിക് വിന്‍ഡ് ടണലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. 2022ലാണ് വി.എസ്.എസ്.സിയില്‍ വിന്‍ഡ് ടണല്‍ സ്ഥാപിച്ചത്. അത് ഗഗന്‍യാന്‍പേടകവുമായി പറക്കുന്ന ജി.എസ്.എല്‍.വിയുടെ പരീക്ഷണത്തിനായി കൂടുതല്‍ ശക്തിപ്പെടുത്തി. അതിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുക.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദി ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക