Categories: KeralaWayanad

മുള്ളന്‍കൊല്ലിയിലെ കടുവ കൂട്ടില്‍; കുപ്പാടിയിലേക്ക് മാറ്റും, പുനരധിവാസം കടുവയുടെ ആരോഗ്യവും ഇരതേടാനുള്ള കഴിവും പരിശോധിച്ച ശേഷം

Published by

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ മുള്ളന്‍കൊല്ലിയില്‍ കടുവ കൂട്ടില്‍. നിരവധി വളര്‍ത്തുമൃഗങ്ങളെ പിടിച്ച കടുവയാണ് കൂട്ടിലായത്. പിടികൂടിയ കടുവയെ കുപ്പാടിയിലേക്ക് മാറ്റും. കടുവയെ പിടികൂടാനായി മുള്ളന്‍കൊല്ലി ഭാഗത്ത് നാലോളം കൂടുകള്‍ സ്ഥാപിച്ചിരുന്നു. അതിൽ വാടാന കവലയ്‌ക്ക് സമീപം വനമൂലികയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

കടുവയുടെ ആരോഗ്യം, ഇരതേടാനുള്ള കഴിവ് എന്നിവ പരിശോധിച്ച ശേഷമാവും പുനരധിവാസത്തില്‍ തീരുമാനമെടുക്കുക. ഒരാഴ്ചയ്‌ക്ക് മുമ്പാണ് വനമൂലിക ഫാക്ടറിക്ക് സമീപം കൂട് സ്ഥാപിച്ചത്. രണ്ടു മാസമായി മുല്ലൻകൊല്ലി മേഖലയിൽ കടുവ സാന്നിധ്യമുണ്ട്. കഴിഞ്ഞ ദിവസം മുള്ളൻ കൊല്ലി ടൗണിൽ കടുവ ഇ റങ്ങി പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. കിടാവിന്റെ ജഡം പാതി ഭക്ഷിച്ച നിലയിൽ കൂടിനോട് 200 മീറ്റർ മാറി കണ്ടെത്തുകയായിരുന്നു.

രാവിലെ ആറിന് പള്ളിയിൽ പോകുന്നവരും കടുവ റോഡ് മുറിച്ചുകടക്കുന്നത് കണ്ടിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by