Categories: Business

ഇന്ത്യയില്‍ മാധ്യമരംഗത്ത് റിലയന്‍സ് വാള്‍ട്ട് ഡിസ്നിയുമായി കൈകോര്‍ക്കും; വിനോദപരിപാടികളുടെ രംഗത്ത് ഭീമന്‍കമ്പനിയായി മാറും

Published by

മുംബൈ: വിനോദപരിപാടികളും വിജ്ഞാനപരിപാടികളും ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന അമേരിക്കയിലെ വാള്‍ട്ട് ഡിസ്നിയുമായി കൈകോര്‍ക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡ്സ്ട്രീസ്. ബ്ലൂംബര്‍ഗാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

വിനോദപരിപാടിയുടെ കാര്യത്തില്‍ ലോകത്തില്‍ തന്നെ അതിവേഗം വളരുന്ന ഇന്ത്യന്‍ വിപണിയില്‍ റിലയന്‍സ്-വാള്‍ട്ട് ഡിസ്നി സംയുക്തസംയുക്ത സംരംഭം ഒരു ഭീമന്‍ കമ്പനിയായി മാറും. സംയുക്തസംരംഭത്തില്‍ 61 ശതമാനം ഓഹരികിട്ടാന്‍ അംബാനി 150 കോടി ഡോളര്‍ മുടക്കും.

പുതിയ സംയുക്ത കമ്പനിയുടെ 61 ശതമാനം ഓഹരികള്‍ മുകേഷ് അംബാനിയ്‌ക്കായിരിക്കും. ഇന്ത്യയില്‍ മാധ്യമരംഗത്ത് കടുത്ത കിടമത്സരം നടക്കുന്നതിനാല്‍ ഇന്ത്യയില്‍ എന്ത് തന്ത്രമാണ് പയറ്റേണ്ടത് എന്നതിനെക്കുറിച്ച് വാള്‍ട്ട് ഡിസ്നി ചിന്തിക്കുകയാണ്.

മാത്രമല്ല, റിലയന്‍സ് ടാറ്റാ പ്ലേയെ ഏറ്റെടുക്കാന്‍ പോവുകയാണ്. ഒരു ബ്രോഡ്കാസ്റ്റ് സേവനകമ്പനിയാണ് ടാറ്റാ പ്ലേ. ഈ കമ്പനിയില്‍ വാള്‍ട്ട് ഡിസ്നിയ്‌ക്ക് ഒരു ചെറിയ ഓഹരിപ്പങ്കാളിത്തമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക