പാരിസ്: ഫ്രാന്‍സിന്റെ ദേശീയ പതാകയെ പൈശാചികമെന്ന് വിശേഷിപ്പിച്ച മുസ്ലിം പണ്ഡിതന്‍ ഇമാം മജൂബിയെ നാടുകടത്തി ഫ്രാന്‍സിന്റെ പ്രതികാരം.
ഫ്രാന്‍സിന്റെ ദേശീയാതിര്‍ത്തിയില്‍ നിന്നും മതമൗലികവാദിയായ ഇമാം മജൂബിയെ പുറന്തള്ളിയെന്ന് ഫ്രാന്‍സിലെ ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പ്രഖ്യാപിച്ചു. എന്തും പറയാന്‍ ഇനി ആളുകളെ അനുവദിക്കില്ലെന്ന് ഫ്രഞ്ച് സര്‍ക്കാരും അറിയിച്ചു.
പൊതുവെ ഇസ്ലാമികമതമൗലികവാദ പ്രവണതകളോട് വലിയ എതിര്‍പ്പാണ് ഫ്രാന്‍സില്‍ നിന്നും ഉയരുന്നത്. ഫ്രാന്‍സില്‍ നിന്നുമാത്രമല്ല, ഇറ്റലി, ജര്‍മ്മനി, ബ്രിട്ടന്‍, നെതര്‍ലാന്‍റ്സ് എന്നീ രാജ്യങ്ങളിലെല്ലാം ഇസ്ലാമിക മതമൗലികവാദത്തോടും തീവ്രവാദത്തോടും സന്ധിയില്ലാത്ത നിലപാട് ശക്തിപ്രാപിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കോടതി ഐഎസില്‍ ചേരാനായി ബ്രിട്ടന്‍ വിട്ട് സിറിയയ്‌ക്ക് പോയി ഇപ്പോള്‍ തടങ്കല്‍ പാളയത്തില്‍ കഴിയുന്ന തീവ്രവാദി ഷമീമ ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം നിഷേധിച്ചിരുന്നു. ഇറ്റലിയിലെ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലനിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക പള്ളികള്‍ക്ക് പുറത്തുള്ള നിസ്കാരം നിരോധിക്കാനുള്ള ബില്‍ നിര്‍മ്മിക്കുകയാണ്. യൂറോപ്പില്‍ ഇസ്ലാമിക സംസ്കാരത്തിന് സ്ഥാനമില്ലെന്ന് വരെ ജോര്‍ജ്ജിയ മെലനി ഈയിടെ നടത്തിയ പ്രഖ്യാപനവും വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നെതര്‍ലാന്‍റ്സിലെ പ്രധാനമന്ത്രി ഗീര്‍ട്ട് വില്‍ഡേഴ്സ് ഖുറാന്‍ നിരോധിക്കാനും ഹിജാബിന് നികുതിചുമത്താനും ആലോചിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: