Categories: IndiaBusiness

അംബാനിയുടെ മകന്റെ വിവാഹത്തിന് മു‍ന്‍പ് മൂന്ന് ദിവസത്തെ ആഘോഷം; ക്ഷണിതാക്കളായി സക്കര്‍ബര്‍ഗും ബില്‍ഗേറ്റ്സും ടെഡ് പികും

അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ രാധികാ മര്‍ച്ചെന്‍റുമായുള്ള വിവാഹത്തിന് ഫെയ്സ്ബുക്ക് (മെറ്റ) സിഇഒ സക്കര്‍ബര്‍ഗ്, മൈക്രോസോഫ്റ്റ് ഉടമ ബില്‍ഗേറ്റ്സ്, വാള്‍ട്ട് ഡിസ്നി സിഇഒ ബോഗ് ഐഗെര്‍, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, അഡൊബ് സിഇഒ ശന്തനു നാരായണ്‍ എന്നിവര്‍.

Published by

മുംബൈ: അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ രാധികാ മര്‍ച്ചെന്‍റുമായുള്ള വിവാഹത്തിന് മുന്നോടിയായി മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെ നടക്കുന്ന ആഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍  ആഗോളക്കമ്പനികളുടെ സിഇഒമാരുടെയും സ്ഥാപകരുടെയും നീണ്ട നിര.  ഫെയ്സ്ബുക്ക് (മെറ്റ) സിഇഒ സക്കര്‍ബര്‍ഗ്, മൈക്രോസോഫ്റ്റ് ഉടമ ബില്‍ഗേറ്റ്സ്, വാള്‍ട്ട് ഡിസ്നി സിഇഒ ബോഗ് ഐഗെര്‍, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, അഡൊബ് സിഇഒ ശന്തനു നാരായണ്‍ ബ്ലാക് റോക് സിഇഒ ലാറി ഫിങ്ക്, ബ്ലാക്ക് സ്റ്റോണ്‍ ചെയര്‍മാന്‍ സ്റ്റീഫര്‍ സ്ക്വാര്‍സ്മാന്‍, മോര്‍ഗന്‍ സ്റ്റാന്‍ലി സിഇഒ ടെഡ് പിക്, ബാങ്ക് ഓഫ് അമേരിക്ക ചെയര്‍മാന്‍ ബ്രയാന്‍ തോമസ് മോയ്നിഹാന്‍, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിലം അല്‍ താനി എന്നിവര്‍ സംബന്ധിക്കും.

ഇന്ത്യയിലെ ബിസിനസ് നായകരായ അദാനി, ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കുമാര്‍ മംഗലം ബിര്‍ള, വിപ്രൊ ചെയര്‍മാന്‍ അസിം പ്രേംജി, സെറോദ സ്ഥാപകന്‍ നിഖില്‍ കാമത്ത്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല എന്നിവര്‍ പങ്കെടുക്കും. സിനിമ രംഗത്ത് ബോളിവുഡ് നായകരായ ഷാരൂഖ്, അമിതാഭ് ബച്ചന്‍, അനില്‍ കപൂര്‍, അമീര്‍ഖാന്‍ എന്നിവരും കോളിവുഡിലെ രജനീകാന്ത് എന്നിവര്‍ ക്ഷണിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആദിത്യ ചോപ്രയും ഭാര്യ റാണി മുഖര്‍ജിയും പങ്കെടുക്കും. ക്രിക്കറ്റ് രംഗത്ത് നിന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ധോണി, രോഹിത് ശര്‍മ്മ, കുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, കുനാല്‍ ഷാ എന്നിവരും ക്ഷണിക്കപ്പെട്ടവരില്‍ ഉണ്ട്.

മാര്‍ച്ച് ഒന്ന് മുതല്‍ 3 വരെയാണ് വിവാഹത്തിന് മുന്‍പുള്ള മൂന്ന് ദിവസത്തെ ആഘോഷങ്ങള്‍. ഒമ്പത് പേജുള്ള പരിപാടിയുടെ ബ്രോഷര്‍ അച്ചടിച്ചിരിക്കുന്നു. എവര്‍ ലാന്‍റില്‍ ഒരു സായാഹ്നം എന്നതാണ് ആദ്യദിവസത്തെ തീം. ഇതിന് എലഗന്‍റ് കോക്ക് ടെയ്ല്‍ ഡ്രസ് ധരിയ്‌ക്കണം. അംബാനിയുടെ ആനിമല്‍ റെസ്ക്യൂ സെന്‍റില്‍ വെച്ചാണ് രണ്ടാംദിവസത്തെ പരിപാടി. ജിംഗിള്‍ ഫീവര്‍ എന്ന ഡ്രസ് കോഡാണ് ഈ പരിപാടിയ്‌ക്ക് ധരിയ്‌ക്കേണ്ടത്. മൂന്നാം ദിവസം ടസ്കര്‍ ടെയില്‍സ് എന്ന തീമിലുള്ള പരിപാടി രാവിലെ നടക്കും. ഇതില്‍ കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിയ്‌ക്കാം. ഹസ്താക്ഷര്‍ എന്ന മൂന്നാം ദിവസത്തെ സായാഹ്ന പരിപാടിയില്‍ പാരമ്പര്യ വേഷം ധരിയ്‌ക്കണം.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക