അഹമ്മദാബാദ് : ഗുജറാത്ത് തീരത്തിനു സമീപം കടലില്‍ മുങ്ങി പ്രാര്‍ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഴക്കടലില്‍ വെള്ളത്തിനടിയില്‍ മുങ്ങിപ്പോയ ദ്വാരക നഗരം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെത്തി പ്രാര്‍ത്ഥിച്ചു. ഇന്ത്യയുടെ ആത്മീയവും ചരിത്രപരവുമായ വേരുകളുമായി അപൂര്‍വ്വവും അഗാധവുമായ ബന്ധം ഈ അനുഭവം വാഗ്ദാനം ചെയ്യുന്നു. ശ്രദ്ധാഞ്ജലിയായി വെള്ളത്തിനടിയില്‍, അദ്ദേഹം മയില്‍പ്പീലിയും സമര്‍പ്പിച്ചു. കടലില്‍ മുങ്ങിയ ശേഷമായിരുന്നു ക്ഷേത്രദര്‍ശനം. മുങ്ങുന്നതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചു.
”വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കുന്ന ദ്വാരകാനഗരത്തില്‍ പ്രാര്‍ഥിക്കാന്‍ സാധിച്ചത് ദൈവീകമായ അനുഭൂതിയായിരുന്നു. ആത്മീയ മഹത്വത്തിലും കാലാതീതമായ ഭക്തിയിലും പുരാതന യുഗവുമായി ബന്ധമുള്ളതായി എനിക്ക് അനുഭവപ്പെട്ടു. ഭഗവാന് ശ്രീകൃഷ്ണന് നമ്മെ അനുഗ്രഹിക്കട്ടെ.” സമൂഹമാധ്യമത്തില്‍ മോദി കുറിച്ചു. പുരാതന നഗരത്തോടുള്ള ആദരസൂചകമായി പ്രധാനമന്ത്രി മയില്പ്പീലികള് സമര്‍പ്പിച്ച് പ്രാര്‍ഥിച്ചു. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കടലിനടിയിലായ ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
ദ്വാരകാധീശനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ശ്രീകൃഷ്ണ ദ്വാരക മായിയുടെ ഭൂമിയെ പ്രധാനമന്ത്രി വണങ്ങി. ക്ഷേത്രത്തില്‍ താന്‍ നടത്തിയ പ്രാര്‍ത്ഥനകള്‍ അദ്ദേഹം അനുസ്മരിച്ചു. ആദിശങ്കരാചാര്യര്‍ നാല് ‘പീഠങ്ങളില്‍’ ഒന്നായ ശാരദാ പീഠം സ്ഥാപിച്ചതിനാല്‍ രാജ്യത്തിന്റെ മതജീവിതത്തില്‍ തീര്‍ത്ഥത്തിന്റെ ആഴത്തിലുള്ള പ്രാധാന്യം പ്രധാനമന്ത്രി അടിവരയിടുകയും ചെയ്തു. നാഗേശ്വര്‍ ജ്യോതിര്‍ലിംഗം, രുക്മണി ദേവി മന്ദിര്‍ എന്നിവയുടെ മഹത്വവും മോദി പരാമര്‍ശിച്ചു. ‘രാഷ്ട്ര കാജ്’ എന്ന പരിപാടിയുടെ ഭാഗമായി നിരവധി വിശ്വാസ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അടുത്തിടെ ലഭിച്ച അവസരങ്ങളും പ്രധാനമന്ത്രി ഓര്‍ത്തു.
പുരാവസ്തുഗവേഷണത്തിന്റെയും തിരുവെഴുത്തുകളുടെയും പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ദ്വാരക പണികഴിപ്പിച്ചത് വിശ്വകര്‍മ്മ ഭഗവാനാണെന്ന വിശ്വാസത്തെക്കുറിച്ച് മോദി പരാമര്‍ശിച്ചു. ദ്വാരക നഗരം മഹത്തായ നഗരാസൂത്രണത്തിന്റെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: