തിരുവനന്തപുരം: ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അർപ്പിച്ച് ഭക്തർ. ഉച്ചയ്‌ക്ക് 2.30ഓടെ ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലെ പൊങ്കാലയിൽ തീർത്ഥം തളിച്ചു. തുടർന്ന് നഗരത്തിലെ പൊങ്കാലകലങ്ങളിലേക്ക് പോറ്റിമാർ തീർത്ഥം തളിച്ചതോടെ നിറഞ്ഞ മനസോടെ ഭക്തലക്ഷങ്ങൾ വീടുകളിലേക്ക് മടങ്ങി.
നിവേദ്യ സമയത്ത് വായുസേനയുടെ ഹെലികോപ്ടര്‍ ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി നടത്തി. നഗരത്തിലുടനീളം രാവിലെ ചെറിയ തോതിൽ മഴയുണ്ടായെങ്കിലും പൊങ്കാലയ്‌ക്ക് തടസമായില്ല. മഴ കടുത്ത ചൂടിന് ആശ്വാസമായി. പൊങ്കാലയര്‍പ്പിച്ച് മടങ്ങുന്ന ഭക്തര്‍ക്കായി കെഎസ്ആര്‍ടിസി 500 ബസ്സുകളാണ് ഒരുക്കിയത്. പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകളും ഏര്‍പ്പെടുത്തിയിരുന്നു. പൊങ്കാലക്കു ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ നഗരം പഴയപോലെയാക്കാന്‍ നഗരസഭ ജീവനക്കാരും രംഗത്തുണ്ടായിരുന്നു.
രാവിലെ പത്തരക്ക് പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നതോടെയാണ് ആറ്റുകാൽ പൊങ്കാലയ്‌ക്ക് തുടക്കമായത്.ശ്രികോവിലിൽ നിന്നും കൊളുത്തിയ ദീപത്തിൽ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതിന് പിന്നാലെ ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ വിശ്വാസികൾ പൊങ്കലയിട്ടു. വെള്ളപ്പൊങ്കൽ, കടും പായസം, തെരളി, മണ്ടപ്പുറ്റ് തുടങ്ങി ആഗ്രഹ പൂര്‍ത്തീകരണത്തിനായി ഭക്തര്‍ ഓരോന്നോരോന്നായി ഒരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: