Categories: Kerala

സീരിയലിലെ ജനപ്രിയ നായികമാര്‍ പങ്കുചേര്‍ന്ന് പൊങ്കാല ആഘോഷമാക്കി; കുശലം ചോദിച്ചും ഒപ്പം നിന്ന് ഫോട്ടോയെടുത്തും ആരാധകർ

Published by

തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലുകളിലെ താരങ്ങൾ ഒരുമിച്ച് പൊങ്കാലയിട്ടത് കൗതുക കാഴ്ചയായി. കുടുംബവിളക്ക്, ഗീതാഗോവിന്ദം, കാതോട് കാതോരം, മൗനരാഗം, ചന്ദ്രകയിലലിയുന്നു ചന്ദ്രകാന്തം, പത്തരമാറ്റ് തുടങ്ങിവയിലെ താരങ്ങളാണ് ആറ്റുകാല്‍ പൊങ്കാല ഒരുമിച്ചിട്ടത്.

നിശാ സാരംഗ്, താര കല്യാൺ, ഗീതു, പ്രിയ, ഗൗരി, മീനു, പ്രഭാവതി, അളകനന്ദ, കല്ല്യാണി, നന്ദ, ജലജ, അഞ്ജലി തുടങ്ങി പ്രേക്ഷകര്‍ നെഞ്ചേറ്റിയ ഏഷ്യാനെറ്റ് കഥാപാത്രങ്ങളെല്ലാം പങ്കുചേര്‍ന്ന് പെങ്കാലയുടെ ഭാഗമായി.

ഇത്രയും താരങ്ങളെ ഒരുമിച്ച് കണ്ട ആവേശത്തിലായിരുന്നു ആറ്റുകാല്‍ പെങ്കാലയ്‌ക്കെത്തിയ സ്ത്രീകള്‍. അവര്‍ താരങ്ങളോട് കുശലം ചോദിച്ചും ഒപ്പം നിന്ന് ഫോട്ടോയെടുത്തും ‘പങ്കുചേര്‍ന്ന് പൊങ്കാല’ കൂടുതല്‍ ആഘോഷമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക