Categories: Kerala

മന്നം സമാധി ദിനാചരണം ഇന്ന്

Published by

ചങ്ങനാശേരി: എന്‍എസ്എസ് സ്ഥാപകനും നവോത്ഥാന നായകനുമായ മന്നത്ത് പദ്മനാഭന്റെ 54-ാമത് ചരമ വാര്‍ഷികം ഇന്ന് മന്നം സമാധി ദിനമായി ആചരിക്കും. പെരുന്നയിലെ സമാധിയില്‍ രാവിലെ ആറു മുതല്‍ ഭക്തിഗാനാലാപനവും പുഷ്പാര്‍ച്ചനയും ഉപവാസവും സമൂഹ പ്രാര്‍ത്ഥനയും നടക്കും. മന്നത്ത് പദ്മനാഭന്‍ ഇഹലോകവാസം വെടിഞ്ഞ 11.45 വരെയാണ് ചടങ്ങുകള്‍.

നായര്‍ സര്‍വീസ് സൊസൈറ്റിക്കു രൂപം നല്കിയപ്പോള്‍ ആചാര്യനും സഹപ്രവര്‍ത്തകരും ചേര്‍ന്നെടുത്ത പ്രതിജ്ഞ ചൊല്ലിയായിരിക്കും ചടങ്ങുകള്‍ അവസാനിക്കുക. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നേതൃത്വം നല്കും. എന്‍എസ്എസ് താലൂക്ക് യൂണിയനുകളുടെയും കരയോഗങ്ങളുടെയും നേതൃത്വത്തില്‍ 11.45 വരെ പുഷ്പാര്‍ച്ചനയും ഉപവാസവുമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക