മുംബൈ: രഞ്ജി ക്രിക്കറ്റ് ക്വാര്‍ട്ടറില്‍ ബറോഡയ്ക്കെതിരെ ഇരട്ട സെഞ്ചുറി തികച്ച് മുംബൈ ബാറ്റര്‍ മുഷീര്‍ ഖാന്. 357 പന്തുകള്‍ നേരിട്ട താരം 203 റണ്‍സുമായി പുറത്താകാതെ നിന്നു. താരത്തിന്റെ ബാറ്റിങ് മികവില്‍ മുംബൈ ബറോഡയ്ക്കെതിരെ ഒന്നാം ഇന്നിങ്സില്‍ 384 റണ്‍സെടുത്തു. മുംബൈ ടീമില്‍ നിന്നും ഭാരത ടെസ്റ്റ് ക്രിക്കറ്റിലേക്ക് പ്രമോഷന് ലഭിച്ച സര്‍ഫാസ് ഖാന്റെ സഹോദരനാണ് മുഷീര്‍ ഖാന്.
മുംബൈയ്ക്കെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ബറോഡ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എടുത്തിട്ടുണ്ട്. മത്സരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കും.
രഞ്ജിയിലെ മറ്റ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ കര്‍ണാടകയ്ക്കെതിരെ വിദര്‍ഭ ഒന്നാം ഇന്നിങ്സില്‍ 460 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ കണ്ടെത്തി. ഇതിനെതിരെ ബാറ്റിങ് ആരിംഭിച്ച കര്‍ണാടകയ്ക്ക് 98 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.
ആദ്യ ദിനം സൗരാഷ്ട്രയെ 183 റണ്‍സില്‍ പുറത്താക്കിയ തമിഴ്നാട് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റില്‍ 300 റണ്‍സെടുത്തു. തമിഴ്നാടിന് ഒന്നാം ഇന്നിങ്സില്‍ 117 റണ്‍സ് ലീഡായി.
മധ്യപ്രദേശ്-ആന്ധ്ര ക്വാര്‍ട്ടര്‍ പോര് ആവേശകരമായി മുന്നേറുന്നു. ആദ്യ ഇന്നിങ്സില്‍ 234 റണ്‍സിന് പുറത്തായ മധ്യപ്രദേശ് ആന്ധ്രയെ 172 റണ്‍സില്‍ ഒളൗട്ടാക്കി. രണ്ടാം ഇന്നിങ്സ് ആരംഭിച്ച മധ്യപ്രദേശ് വിക്കറ്റ് നഷ്ടം കൂടാതെ 21 റണ്‍സെടുത്തു. ലീഡ് 83 റണ്‍സായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: