ബംഗാള്‍: ബിജെപിയുടെ നേതൃത്വത്തില്‍ ബംഗാളിലെ സന്ദേശ് ഖലിയില്‍ തൃണമൂല്‍ നേതാവ് ഷേഖ് ഷാജഹാന് നടത്തിയ ബലാത്സംഗത്തിനും ഭൂമി തട്ടിയെടുക്കലിനും എതിരെ സ്ത്രീകളുടെ പ്രതിഷേധം കടുക്കുകയാണ്. ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്നതാണ് ആവശ്യം
പ്രക്ഷോഭം ശക്തമായതോടെ തൃണമൂല്‍ സര്‍ക്കാര്‍ പരാതി ശേഖരിക്കാന്‍ ബ്ലോക്ക് ഡവലപ് മെന്റ് ഓഫീസറെ നിയമിച്ചു. കഴിഞ്ഞ ആറ് ദിവസത്തില്‍ ഏകദേശം 700 പരാതികള്‍ ലഭിച്ചതായി ബിഡിഒ സാമന്ത പറഞ്ഞു.
ബലാത്സംഗം, ഭൂമി ബലമായി കവര്‍ന്നെടുക്കല്‍ എന്നീ ആരോപണങ്ങളാണ് ഷേഖ് ഷാജഹാനെതിരെ സ്ത്രീകള്‍ ആരോപിക്കുന്നത്. ഓരോ പരാതി ലഭിക്കുമ്പോഴും അത് ശരിയാണോ എന്ന് പരിശോധിക്കുന്നുണ്ട്. ശരിയാണെങ്കില്‍ ഉടനെ ഭൂമി വിട്ടുകൊടുക്കുകയും ചെയ്യുന്നുണ്ടെന്ന് സാമന്ത പറഞ്ഞു. പക്ഷെ ഷേഖ് ഷാജഹാന് പാവപ്പെട്ട സ്ത്രീകളില്‍ നിന്നും പിടിച്ചെടുത്ത ഭൂമിയില്‍ മീന്‍ വളര്‍ത്തലാണ് നടത്തിയിരുന്നത് എന്നതിനാല്‍ ഭൂമി കൃഷി ചെയ്യാന്‍ അനുയോജ്യമല്ല. കാരണം ഭൂമിയില്‍ മീന്‍ വളര്‍ത്താന്‍ ഉപ്പ് വെള്ളം ഉപയോഗിച്ചതിനാല്‍ ഉപ്പ് രസം ഉണ്ട്.
സന്ദേശ്ഖലിയില്‍ ഭൂമി വിട്ടുകൊടുക്കാത്ത സ്ത്രീകളെ ഷേഖ് ഷാജഹാനും അദ്ദേഹത്തിന്റെ അനുയായികളായ ഉത്തം സര്‍ദാറും ഷിബു പ്രസാദ് ഹസ്രയും മറ്റു ഗുണ്ടകളും ചേര്‍ന്ന് വര്‍ഷങ്ങളായി ബലാത്സംഗം ചെയ്തിരുന്നു. അങ്ങിനെ അവര്‍ ഭൂമി പിടിച്ചെടുക്കുകയായിരുന്നു. മീന്‍ വളര്‍ത്തലിന് വേണ്ടിയാണ് ഇവര്‍ ഭൂമി പിടിച്ചെടുത്തിരുന്നത്. ഇതില്‍ അനുയായികളായ ഉത്തം സര്‍ദാറിനെയും ഷിബു പ്രാസദ് ഹസ്രയെയും അറസ്റ്റ് ചെയ്തു. ഷേഖ് ഷാജഹാന് ഒളിവിലാണ്. ഷേഖ് ഷാജഹാന്റെ സഹോദരന് ഷേഖ് സിറാജുദ്ദീനും ഇതില്‍ പങ്കാളിയാണ്. ഷേഖ് സിറാജുദ്ദീനും ഒളിവിലാണ്. റേഷന്‍ അരി മറിച്ചുവിറ്റ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്യാന്‍ എത്തിയതോടെയാണ് ഷേഖ് ഷാജഹാന് ഒളിവില്‍ പോയത്. ഇതോടെയാണ് ഷേഖ് ഷാജഹാനെതിരെ കൂടുതല്‍ പേര് ബലാത്സംഗം, ഭൂമി ബലംപ്രയോഗിച്ച് തട്ടിയെടുക്കല്‍ എന്നീ കേസുകളുമായി എത്തുന്നത്.
സന്ദേശ് ഖലിയില്‍ ഏതാണ്ട് 8000 ഹെക്ടര്‍ കൃഷിഭൂമിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ നല്ലൊരു പങ്ക് മീന്‍ വളര്‍ത്തല്‍ കേന്ദ്രമായി. ഇതിന് പിന്നില്‍ ഷേഖ് ഷാജഹാനും ഗുണ്ടകളുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: