കേന്ദ്രകൃഷി മന്ത്രി അര്ജുന് മുണ്ട ഏറ്റവുമൊടുവില്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍ക്കാന്‍ പരമാവധി താഴേയ്ക്ക് ഇറങ്ങിവന്നു- അഞ്ച് കാര്‍ഷികവിളകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് മിനിമം തറവില ഉറപ്പുനല്‍കാണെന്നതായിരുന്നു ഈ വാഗ്ദാനം. എന്നാല്‍ ഇതിനെയും നിഷ്കരുണം തള്ളിക്കളഞ്ഞിരിക്കുകയാണ് കര്‍ഷകസംഘടനകള്‍.
ഇപ്പോള്‍ കര്‍ഷകസമരത്തിന് പിന്നാലെ അജണ്ടകലെക്കുറിച്ച് രഹസ്യഏജന്‍സികള്‍ വരെ ആശങ്കാകുലരാണ്. രണ്ട് പ്രവണതകളാണ് സമരക്കാരുടെ ലക്ഷ്യമായി കാണുന്നത്. ഒന്ന് രാജ്യത്തിന്റെ സമാധാനം തകര്‍ക്കുന്ന രീതിയില്‍ സമരത്തെ വളര്‍ത്തുക. അതിലൂടെ മാത്രമേ മോദിയ്ക്കും മോദി സര്‍ക്കാരിനും ലഭിച്ച മേല്‍ക്കയ്യും സല്പേരും കളങ്കപ്പെടുത്താന്‍ സാധിക്കൂ. അതിന് അക്രമമാര്‍ഗ്ഗങ്ങളിലേക്ക് സമരം വളര്‍ത്താനുള്ള രീതികളാണ് കാണുന്നത്. ഇപ്പോള്‍ സമരത്തില്‍ മരിച്ച യുവാവിനെ രക്തസാക്ഷിയാക്കി മുന്നില്‍ നിര്‍ത്തി കൂടുതല്‍ അക്രമത്തിലേക്ക് വളര്‍ത്തുകയാണ് ലക്ഷ്യം.
രണ്ടാമത്തെ ഒരു ലക്ഷ്യം സിഖ് സമൂഹത്തെ സര്‍ക്കാരിനെതിരെ തിരിക്കുക എന്നതാണ്. കാരണം രാജ്യത്തിന്റെ പ്രതിരോധ സേനയിലും സിഖ് സമൂഹത്തിന് നല്ല പ്രാതിനിധ്യമുള്ള രാജ്യമാണ് ഇന്ത്യ. ഇതിന് വിദേശത്തെ വിവിധ ഖലിസ്ഥാന്‍ സംഘടനകളില്‍ നിന്നും വന്‍തുകകള്‍ വരുന്നുണ്ട്. അതിനൊപ്പം ചൈനയുടെ ഫണ്ടിംഗും വരുന്നതായി അറിയുന്നു. ഈ തുകകള്‍ സിഖ് സമൂഹത്തിനുള്ളില്‍ സര്‍ക്കാരിനെതിരെ വികാരം ജനിപ്പിക്കാനും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യന്‍ സേനയെ ഇതുവഴി ദുര്‍ബലപ്പെടുത്താന്‍ സാധിക്കുമോ എന്നതാണ് ചൈന ഉറ്റുനോക്കുന്നത്. എന്തായാലും ഈ സമരത്തിന് പിന്നില്‍ വിദേശശക്തികള്‍ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തം. ബിബിസി പോലും ഇന്ത്യയിലെ കര്‍ഷകസമരത്തെക്കുറിച്ച് പറഞ്ഞ് മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുമ്പോള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ട്രാക്ടര്‍ റാലി നടത്തി കര്‍ഷകര്‍ സമരം ചെയ്യുന്നതിനെ കണ്ടില്ലെന്ന് നടിക്കുകയാണ് ബിബിസി. അപ്പോള്‍ എന്താണ് ഈ ഇരട്ടത്താപ്പിനര്‍ത്ഥം?ഇതിനിടെ ബംഗാളില്‍ സന്ദേശ്ഖലിയില്‍ നിടക്കുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ വന്ന സിഖുകാരനായ ഡിജിപിയെ ഖലിസ്ഥാന്‍ വാദിയെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി വിളിച്ചു എന്ന വ്യാജവാര്‍ത്ത പരമാവധി പ്രചരിപ്പിച്ച് സിഖുകാരെ അസ്വസ്ഥമാക്കാന്‍ കോണ്‍ഗ്രസ്, ആം ആദ്മി, തൃണമൂല്‍ നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതരമുന്നണി), സംയുക്ത കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
ഇതിനര്‍ത്ഥം കര്‍ഷകസമരം പരിഹരിക്കുകയല്ല, അതിന്റെ പേരില്‍ രാജ്യം ആളിക്കത്തിക്കുകയാണ് ലകഷ്യം. 23 കാര്‍ഷിക വിളകള്‍ക്ക് മിനിമം തറവില നിയമം മൂലം ഉറപ്പാക്കിയാല്‍ അത് സര്‍ക്കാരിന് വന്‍സാമ്പത്തികബാധ്യത ഉണ്ടാക്കും. കാര്‍ഷിക വിളകള്‍ ഉണ്ടാക്കുന്നതിന് വന്ന ആകെ ചെലവിനൊപ്പം അതിന്റെ അമ്പത് ശതമാനം കൂടി ചേര്‍ത്തുള്ള തുക മിനിമം തറവിലയാക്കണമെന്നാണ് എം.എസ്. സ്വാമിനാഥന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രായോഗികമായ തുകയല്ല. മാത്രമല്ല, 23 വിളകള്‍ക്കും ഇതേ രീതിയില്‍ തറവില കണക്കുകൂട്ടിയാല്‍ അത് ഖജനാവിന്റെ ആരോഗ്യത്തെ തന്നെ ബാധിക്കുന്ന പ്രശ്നമായി മാറും. കാരണം സമരക്കാര്‍ ആവശ്യപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വര്‍ഷം തോറും 10 ലക്ഷം കോടി രൂപയെങ്കിലും അധികമായി ചെലവഴിക്കേണ്ടിവരും.
ദല്‍ഹി ചലോ മാര്‍ച്ചിന് ഒരുങ്ങുന്നവരെ പിന്തിരിപ്പിക്കാനായി സമരനേതാക്കളെ ദേശീയ സുരക്ഷാ നിയമം പ്രഖ്യാപിച്ച് അറസ്റ്റ് ചെയ്യാന്‍ ആദ്യം ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പരമാവധി സംയമനം പാലിക്കുകയാണ് സര്‍ക്കാരിപ്പോള്‍. എന്തായാലും ഫെബ്രുവരി 29 വരെ സമാധാനപരമായി സമരം ചെയ്യാനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം. മാര്‍ച്ച് ഒന്നിന് കഴിഞ്ഞ ദിവസം യുവകര്ഷകന് മരിച്ച സംഭവത്തില്‍ പഞ്ചാബില്‍ റെയില്‍വേ ബന്ദ് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന ഹരിയാനയില്‍ ദീര്‍ഘകാലത്തേക്ക് ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്. ഏത് സമയത്തും ക്രമസമാധാന നില വഷളാവാന്‍ സാധ്യതയുള്ളതിനാല്‍ അതിന് വെള്ളവും വളവും നല്കാവുന്ന വിഷയങ്ങള്‍ പ്രചരിപ്പിക്കപ്പെടാതിരിക്കാനാണ് ഇന്റര്‍നെറ്റ് നിരോധനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: