ന്യൂദല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എ എസ് വിജയധരണി ബി ജെ പിയില്‍ ചേര്‍ന്നു.കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് വിജയധരിണി. ബിജെപിക്ക് കാര്യമായ വേരോട്ടമുളള മണ്ഡലമാണ് വിളവന്‍കോട്.
പാര്‍ട്ടിയിലെ ഭിന്നതയെ തുടര്‍ന്ന് വിജയധരിണി കോണ്‍ഗ്രസ് വിടുമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഊഹാപോഹങ്ങള്‍ പരന്നിരുന്നു. ,കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സെല്‍വപെരുന്തഗൈയുമായി അവര്‍ അകല്‍ച്ചയിലായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ്് സെല്‍വപെരുന്തഗൈ തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷനായി അവരോധിക്കപ്പെട്ടിരുന്നു.
ശനിയാഴ്ച ന്യൂദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് വിജയധരിണി ബി ജെ പി അംഗത്വം സ്വീകരിച്ചത്.
ആദ്യമായാണ് താന്‍ പാര്‍ട്ടി മാറുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണ് രാജ്യത്തിന് ആവശ്യമെന്നും ബി ജെ പിയില്‍ ചേര്‍ന്നതിന് ശേഷം വിജയധരിണി പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ വളരെ ഉയര്‍ന്ന സ്ഥാനത്താണ്. ബിജെപി കൂടുതല്‍ ശക്തിപ്പെടണം- വിജയധരിണി പറഞ്ഞു.
മോദിജിയുടെ നേതൃത്വം ഈ രാജ്യത്തിന് പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയും വിജയധരണിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും അവരുടെ വരവ് തമിഴ്നാട് ബിജെപിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: