തിരുവനന്തപുരം: പുറത്താക്കല്‍ നടപടിയുടെ ഭാഗമായി നാല് വി സി മാരില്‍ നിന്ന് ഗവര്‍ണര്‍ ഇന്ന് ഹിയറിങ്ങ് നടത്തും. കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റല്‍, ഓപ്പണ്‍ സര്‍വകലാശാല വിസിമാരോട് രാജ്ഭവനില്‍ ഹാജരാകാന്‍ ആണ് നിര്‍ദേശം.
സംസ്കൃത വിസി അസൗകര്യം അറിയിച്ചെങ്കിലും ഓണ്‍ലൈന്‍ വഴി ഹാജരാകാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. കെടിയു വിസിയെ സുപ്രീംകോടതി പുറത്താക്കിയതിനു പിന്നാലെയാണ് യുജിസി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഇല്ലെന്നു കാണിച്ച് മറ്റ് വിസിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ നടപടി തുടങ്ങിയത്. പട്ടികയില്‍ ഇനി നാല് പേരാണ് ബാക്കി. വിസിമാരുടെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ഹിയറിങ് നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: