Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന് കോടതികളുടെ പ്രഹരം; സമന്‍സ്

മാനനഷ്ടക്കേസ് റദ്ദാക്കാനാകില്ല: ഝാര്‍ഖണ്ഡ് ഹൈക്കോടതി; ബിജെപിക്കെതിരെ വ്യാജ ആരോപണം; രാഹുലിന് സമന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2024, 12:44 am IST
in India

ന്യൂദല്‍ഹി/ ബെംഗളൂരു: രാഹുലിന് കോടതികളുടെ പ്രഹരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയ കേസിലും ബിജെപി നേതാക്കള്‍ക്കെതിരായി തെറ്റായ പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഝാര്‍ഖണ്ഡ്, കര്‍ണ്ണാടക
കോടതികളുടെ നടപടി രാഹുലിനെതിരായത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ തനിക്കെതിരായ ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഝാര്‍ഖണ്ഡ് ഹൈക്കോടതി ഇന്നലെ തള്ളിയത്. ജസ്റ്റിസ് അംബുജ് നാഥ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. വിചാരണ കോടതിയിലെ കേസ് റദ്ദാക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം.

ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായ്‌ക്കെതിരേയുള്ള പരാമര്‍ശത്തിനാണ് 2018ല്‍ രാഹുലിന്റെ പേരില്‍ കേസെടുത്തത്. ബിജെപി പ്രവര്‍ത്തകനായ നവീന്‍ ഝായാണ് പരാതിക്കാരന്‍. ഫെബ്രുവരി 16ന് രാഹുലിന്റെ ഭാഗം കേട്ട കോടതി കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.

അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന മറ്റൊരു കേസില്‍ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ കോടതി കഴിഞ്ഞ ദിവസം രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. 2018 ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ വാര്‍ത്താ സമ്മേളനത്തിലുണ്ടായ പരാമര്‍ശത്തിലാണ് ഈ കേസ്. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരനെന്ന് ആക്ഷേപിച്ച രാഹുലിന്റെ പേരില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ദല്‍ഹി ഹൈക്കോടതി ഡിസംബര്‍ 21ന് തെരഞ്ഞെടുപ്പു കമ്മിഷനോടു നിര്‍ദേശിച്ചിരുന്നു. 2019ല്‍ കര്‍ണാടകയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് സൂറത്ത് കോടതി രാഹുലിനെ രണ്ടു വര്‍ഷത്തെ തടവു വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വയനാട് എംപി രാഹുലിനെ കഴിഞ്ഞ മാര്‍ച്ച് 24ന് ജനപ്രാതിനിധ്യ നിയമ പ്രകാരം അയോഗ്യനാക്കിയിരുന്നു. പിന്നീട് സുപ്രീം കോടതി ശിക്ഷ സ്റ്റേ ചെയ്തതോടെയാണ് ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചത്.

ബിജെപി നേതാക്കള്‍ക്കെതിരേ തെറ്റായ പരസ്യം നല്കിയതുമായി ബന്ധപ്പെട്ട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്ക് സിറ്റി 42-ാം എസിഎംഎം കോടതി സമന്‍സ് അയച്ചു മാര്‍ച്ച് 28ന് നേതാക്കള്‍ നേരിട്ടു ഹാജരാകാന്‍ ജഡ്ജി ജെ. പ്രീത് ഉത്തരവിട്ടു. ബിജെപി നേതാക്കളുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍, ബിജെപിക്കെതിരേ 40 ശതമാനം കമ്മിഷന്‍ അഴിമതി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അഴിമതി ആരോപിച്ച് പത്രങ്ങളില്‍ നിരവധി പരസ്യങ്ങളും കൊടുത്തിരുന്നു. നഗരത്തിലുടനീളം അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ചിത്രങ്ങളുള്ള ‘പേ സിഎം’ പോസ്റ്ററുകള്‍ പതിച്ചു പ്രചാരണവും നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 2500 കോടി രൂപയും മന്ത്രി സ്ഥാനത്തേക്ക് 500 കോടി രൂപയും ബിജെപി പിരിച്ചെടുത്തതായി കോണ്‍ഗ്രസ് പുറത്തിറക്കിയ റേറ്റ് കാര്‍ഡില്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കര്‍ണാടക ബിജെപി ഘടകം പരാതി നല്കുകയായിരുന്നു. വ്യാജ പരസ്യങ്ങള്‍ വഴി ബിജെപിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ രാഹുല്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചതായി അഭിഭാഷകന്‍ വിനോദ് കുമാര്‍ വാദിച്ചു.

വാദം കേട്ട ശേഷം, കേസില്‍ മാര്‍ച്ച് 28ന് കോടതിയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാക്കളോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ മെയ് മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.

 

Tags: Rahul GandhicongressKarnataka High CourtJharkhand High Court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.