കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ് കേരളയുടെ പതിനഞ്ചാമത് ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കല്യാണ്‍ ജൂവലേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്. ഞായറാഴ്ച എറണാകുളം താജ് വിവാന്തയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് പുരസ്‌കാരം സമ്മാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ് കേരളയുടെ പ്രസിഡന്റ് ശ്രീജിത്ത് കൊട്ടാരത്തില്‍, ജന. സെക്രട്ടറി കെ.യു. ബാലകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രസിഡന്റ് കുര്യന്‍ ടി. എബ്രഹാം, ട്രഷറര്‍ ആകാശ് ബിനോയ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി.പി. മോഹന്‍ദാസ്, മീഡിയ ഇന്‍ ചാര്‍ജ് കെ.ആര്‍. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക