പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെന്റ് മേരിസ് ഇടവക മുറ്റത്ത് ബൈക്ക് റൈസിങ് നടത്തുകയും അത് ചോദ്യം ചെയ്ത അസിസ്റ്റന്റ് വികാരിയായ ഫാ. ജോസഫ് ആറ്റുച്ചാലിലിനെതിരെയുള്ള ആക്രമം
അത്യന്തം ഗൗരവതരവും പ്രതിഷേധാര്‍ഹവുമാണ്. ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന
നടപടിയെടുക്കണമെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരി.
ആരാധനചടങ്ങുകള്‍ നടക്കുന്ന സമയത്ത് പള്ളിമുറ്റത്ത് ബൈക്ക് റൈസിങ് നടത്തുകയും ഇത് വിലക്കിയതിനെത്തുടര്‍ന്ന് ലഹരിയിലായിരുന്ന യുവാക്കള്‍ വൈദികനെ ആക്രമിക്കുകയും ബൈക്ക് കൊണ്ട് ഇടിച്ചിടുകയും ചെയ്തു. ആക്രമത്തിനിരയായ വൈദികന് പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈരാറ്റുപേട്ടയില്‍ നിന്നും എത്തിയ ഒരു കൂട്ടം ലഹരിക്കടിമപ്പെട്ട യുവാക്കളാണ് വൈദികനെതിരെ അക്രമം നടത്തിയത്. ഇത്തരം സാമൂഹ്യവിരുദ്ധരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അറസ്റ്റ് ചെയ്ത് നടപടി കൈക്കൊള്ളണമെന്നും എന്‍ ഹരി ആവശ്യപ്പെട്ടു.
അക്രമങ്ങളും മയക്കുമരുന്ന് കടത്തും അടക്കമുള്ളവ തടയാന്‍ ‘ഓപ്പറേഷന് കാവല്‍’ എന്ന സര്‍ക്കാരിന്റെ പദ്ധതി ഈരാറ്റു മേഖലയില്‍ നോക്കുക്കുത്തിയായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: