തിരുവനന്തപുരം: മതമൈത്രിയുടെ സന്ദേശവുമായി തലസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങള്‍. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഞായറാഴ്ച കുര്‍ബാനയുടെ സമയം തന്നെ മാറ്റി പൊങ്കാലയിടാനെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കുകയാണ് ഈ ദേവാലയങ്ങള്‍.
ആരാധനാ സമയം മാറ്റി ആദ്യം മാതൃകയായത് പാളയം സിഎസ്ഐ പളളിയാണ്. പിന്നാലെ പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലും പള്ളിയിലും ആരാധന മാറ്റി.പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് ദേവാലയ വളപ്പില്‍ സൗകര്യമൊരുക്കും.
പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ രാവിലെ 10 നും ഉച്ചയ്‌ക്ക് മൂന്നരയ്‌ക്കുമുളള കുര്‍ബാനയും വേദപാഠവും ഒഴിവാക്കി.
രാവിലെ ആറു മണിക്കും ഏഴേകാലിനും ഒന്‍പതേമുക്കാലിനുമുളള ആരാധനാ സമയം മാറ്റി വൈകിട്ട് പൊതു ആരാധന നടത്താനാണ് നിശ്്ചയിച്ചിരിക്കുന്നത്. പുന്നന്‍ റോഡിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയന്‍ കത്തീഡ്രലില്‍ ഞായറാഴ്ച ആരാധന ശനിയാഴ്ച വൈകിട്ടത്തേക്ക് മാറ്റി.
പാളയം സമാധാന രാജ്ഞി ബസലിക്കയില്‍ രാവിലെയുളള കുര്‍ബാന വൈകിട്ട് അഞ്ചുമണിക്ക് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: