ന്യൂദല്‍ഹി: ജപ്പാന് സര്‍ക്കാര്‍ യുവപ്രതിഭകള്‍ക്കായി സംഘടിപ്പിച്ച ഷിപ്പ് ഫോര്‍ വേള്‍ഡ് യൂത്തില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് തിരിച്ചെത്തിയ യമുന ഭാരതിക്ക് ദല്‍ഹിയില്‍ സ്വീകരണം നല്കി. മലയാളി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ യുവകൈരളി സൗഹൃദവേദി നല്കിയ സ്വീകരണത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ യമുനാ ഭാരതിക്ക് ഉപഹാരം സമ്മാനിച്ചു. യുവകൈരളി പ്രസിഡന്റ് പി.എസ്. ഗംഗ അധ്യക്ഷയായി. നിരഞ്ജന കിഷന്, എ. സഞ്ജയ് എന്നിവര്‍ സംസാരിച്ചു.
ജനുവരി 24 മുതല്‍ ഫെബ്രുവരി 20 വരെയാണ് ജപ്പാനില്‍ ഷിപ്പ് ഫോര്‍ വേള്‍ഡ് യൂത്ത് പരിപാടി നടന്നത്. നിപ്പണ് മാരോ എന്ന ആഢംബരക്കപ്പലായിരുന്നു വേദി. വിവിധ രാജ്യങ്ങളില്‍ നിന്നായി 180 പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ യമുന ഭാരതി ഉള്‍പ്പെടെ പത്തുപേരാണ് ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏകപ്രതിനിധിയാണ് യമുന. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന് മാസ്റ്ററുടെയും ചേര്‍പ്പ് സിഎന്‍എന്‍ സ്കൂള്‍ റിട്ട. അദ്ധ്യാപിക വനിതാ റാണിയുടെയും മകളാണ് യമുന ഭാരതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: