ആലപ്പുഴ: കാട്ടൂർ ഹോളിഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അദ്ധ്യാപകർക്ക് സസ്പെൻഷൻ. എഎം പ്രജിത്ത് എന്ന കുട്ടി ജീവനൊടുക്കിയ സംഭവത്തിലാണ് ആരോപണ വിധേയരായ മൂന്ന് അദ്ധ്യാപകരെയും സസ്പെൻഡ് ചെയ്തത്. മൂവർക്കും കാരണം കാണിക്കൽ നോട്ടീസും നൽകി.
2023 ഫെബ്രുവരി 15-ന് എട്ടാം പീരിയഡ് ആരംഭിച്ച് പത്ത് മിനിറ്റ് പിന്നിട്ടിട്ടും പ്രജിത്തും മറ്റൊരു കുട്ടിയും ക്ലാസിൽ എത്തിയിരുന്നില്ല. അദ്ധ്യാപകർ കുട്ടികളെ അന്വേഷിച്ച് നടന്നിട്ടും ഇരുവരെയും കണ്ടെത്താനായില്ല. തുടർന്ന് മൈക്കിലൂടെ അനൗൺസ് ചെയ്തതോടെ കുട്ടികൾ ഓഫീസിന് മുന്നിലെത്തി കാര്യം ധരിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടി തലചുറ്റി വീണപ്പോൾ വെള്ളം കൊടുക്കുകയും കൂട്ടിരിക്കുകയും ചെയ്തുവെന്നായിരുന്നു പ്രജിത്ത് പറഞ്ഞത്.
അടുത്ത ദിവസം മാതാപിതാക്കളെക്കൂട്ടി എത്തിയാൽ മതിയെന്ന് രണ്ട് കുട്ടികളോടും ക്ലാസ് ടീച്ചർ പറഞ്ഞു. എന്നാൽ വീട്ടിലെത്തിയ കുട്ടി ഇതിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: