ബെംഗളൂരു: ക്ഷേത്രങ്ങള്‍ക്ക് നികുതി ചുമത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡികെ
ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും എടിഎമ്മുകളില്‍ പണം നിറയ്‌ക്കാനുള്ള ബില്ലാണ് കൊണ്ടുവന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ന്യായ് യാത്ര നടത്തുകയാണ്. കര്‍ണാടകയിലെ അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ്
ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ബില്‍ കൊണ്ടുവന്നു. ഡികെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും എടിഎമ്മുകളില്‍ പണം നിറയ്‌ക്കാനുള്ള ബില്ലാണിത്. പ്രീണന രാ
ഷ്‌ട്രീയത്തിന്റെ നേര്‍ ചിത്രമാണ് ബില്‍. ബിജെപി ഇതിനെ ശക്തമായി എതിര്‍ക്കും, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഒരു കോടിയില്‍ അധികം വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് 10 ശതമാനവും, 10 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് 5 ശതമാനവും
നികുതി പിരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ബില്‍.
പ്രതിപക്ഷ പാർട്ടികളുടെ തുടർച്ചയായ വിമർശനങ്ങൾക്കിടയിലാണ് ഈ വർഷത്തെ ബജറ്റ് അദ്ദേഹം സഭയിൽ അവതരിപ്പിച്ചത്. വഖഫിന് 100 കോടി രൂപയും, ക്രിസ്ത്യൻ സമുദായത്തിന് 200 കോടി രൂപയും തീർത്ഥാടന കേന്ദ്രങ്ങൾക്ക് 20 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മംഗലാപുരത്ത് ഹജ് ഭവൻ നിർമ്മിക്കുന്നതിന് 10 കോടി രൂപ അനുവദിച്ച സർക്കാർ സംസ്ഥാനത്ത് 100 മൗലാനാ ആസാദ് സ്കൂളുകൾ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: