Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ധനധൂര്‍ത്തിന്റെ വിജയോന്മാദം

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Feb 23, 2024, 03:23 am IST
in Editorial

സ്‌കൂളുകളുടെ നിത്യച്ചെലവിനുള്ള തുക ഉപയോഗിച്ച് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ ഉത്തരവിട്ട വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഇടതുമുന്നണി ഭരണത്തിന്‍ കീഴില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയുടെ ചിത്രമാണ് വരച്ചുകാട്ടുന്നത്. പരീക്ഷകള്‍ നടത്താന്‍ പണമില്ലെന്നു കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നല്‍കിയ കത്തിന് മറുപടിയായാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ ഉത്തരവ്. പരീക്ഷാ ഹെഡ് അക്കൗണ്ടില്‍ പണമെത്തുന്ന മുറയ്‌ക്ക് നിത്യച്ചെലവിനുള്ള തുക തിരിച്ചുനല്‍കുമത്രേ. എന്നാല്‍ ഇങ്ങനെയൊരു സാധ്യത നിലവിലില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം പരീക്ഷാ നടത്തിപ്പിന് ചെലവാക്കിയ ഭീമമായ തുക പൊതുവിദ്യാഭ്യാസ വകുപ്പിന് ഇപ്പോഴും കുടിശികയാണ്. ഒരുവര്‍ഷമായിട്ടും ഇത് തിരിച്ചുനല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് സ്‌കൂളുകളുടെ നിത്യച്ചെലവിനുള്ള തുകയില്‍ നിന്നെടുത്ത് വീണ്ടും പരീക്ഷകള്‍ നടത്തുന്നതും, അത് തിരിച്ചുനല്‍കാമെന്ന് നിരുത്തരവാദപരമായി ഉറപ്പുനല്‍കുന്നതും. ഉച്ചഭക്ഷണ പദ്ധതിക്കായി കടം വാങ്ങിയ തുക തിരിച്ചുകിട്ടാന്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രധാനാധ്യാപകര്‍ കോടതിയെ സമീപിച്ചിരിക്കെയാണ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ പണമില്ലാതെ വന്നിരിക്കുന്നതും, നിത്യച്ചെലവിനുള്ള തുക വകമാറ്റുന്നതും. ഉത്തരപേപ്പര്‍ അച്ചടിച്ചതിലുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നെട്ടോട്ടമോടിയ വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷാ നടത്തിപ്പിനുപോലും പണമില്ലാതെ വലയുന്നത്.

മാതൃകാപരമെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും, ഇക്കൂട്ടരുടെ സിപിഎമ്മുകാരായ അക്കാദമിക് അനുചരന്മാരും വാഴ്‌ത്തിക്കൊണ്ടിരിക്കുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ഘടനാപരമായ തകര്‍ച്ചയാണ് ഇത് കാണിക്കുന്നത്. സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് വകുപ്പ് ഭരിക്കുന്ന മന്ത്രിക്കും സിപിഎമ്മിനുമുള്ളത് യൂണിയന്‍ താല്‍പര്യം മാത്രമാണ്. അധ്യാപകരില്‍ ഏറിയ കൂറും സിപിഎമ്മിന്റെ യൂണിയനില്‍പ്പെടുന്നവരാണ്. പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുന്ന ഇക്കൂട്ടരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് പൊതുവിദ്യാഭ്യാസത്തെ സിപിഎമ്മും മന്ത്രിമാരും വാനോളം വാഴ്‌ത്തിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കണമെന്നതോ, വിദ്യാഭ്യാസ നിലവാരം ഉയരണമെന്നതോ സര്‍ക്കാരിന്റെ അജണ്ടയിലില്ല. വെറുമൊരു പാര്‍ട്ടിക്കാരനായ വിദ്യാഭ്യാസമന്ത്രിക്ക് കാര്യങ്ങളൊന്നും നേരെയാക്കണമെന്ന ആഗ്രഹവുമില്ല. പാര്‍ട്ടി ഏല്‍പ്പിച്ച ഒരു പണി പാര്‍ട്ടിക്കുവേണ്ടി കൊണ്ടുനടക്കുക മാത്രമാണ് മന്ത്രി ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പ് ഭരിക്കാന്‍ തീര്‍ത്തും അയോഗ്യനാണ് താനെന്ന് ഈ മന്ത്രി ആവര്‍ത്തിച്ച് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. തന്റെപോലും നിലവാരമില്ലാത്ത ചിലര്‍ മുന്‍കാലങ്ങളില്‍ ഈ വകുപ്പ് ഭരിച്ചിട്ടുണ്ടല്ലോ എന്നതു മാത്രമാണ് മന്ത്രി ശിവന്‍കുട്ടിയുടെ സമാധാനം. ഇതിന്റെ ദുരന്തഫലം കൂടിയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല ഇപ്പോള്‍ അനുഭവിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രകടനവും ഇതില്‍നിന്ന് വ്യത്യസ്തമല്ല.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുംവിധം പരീക്ഷാ നടത്തിപ്പിന് പോലും പണമില്ലാതിരിക്കെയാണ് മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും തീര്‍ത്തും വ്യക്തിപരവും അനാവശ്യവുമായ കാര്യങ്ങള്‍ക്ക് നികുതിപ്പണം ധൂര്‍ത്തടിക്കുന്നത്. അധികാരം വല്ലാതെ ആസ്വദിക്കുന്ന ഇവര്‍ ആഡംബരം മുഖമുദ്രയാക്കിയിരിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഇതാണ് മന്ത്രിമാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കണ്ണടകള്‍ വാങ്ങാനും ആയുര്‍വേദ ചികിത്‌സക്ക് കച്ചത്തോര്‍ത്ത് വാങ്ങാനുമൊക്കെ മന്ത്രിമാര്‍ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചത് വിവാദങ്ങളുടെ പരമ്പരതന്നെ സൃഷ്ടിച്ചിട്ടും ആരും പിന്മാറിയില്ല. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ഇതുതന്നെ ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാനും പശുത്തൊഴുത്ത് നിര്‍മിക്കാനുമൊക്കെ ദശലക്ഷങ്ങളാണ് പിണറായി വിജയന്‍ ചെലവഴിച്ചത്. ഇതിനെതിരായ വിമര്‍ശനം കണ്ടില്ലെന്ന് നടിച്ചു. ജനാലവിരികള്‍ വാങ്ങാനും ഒരു മന്ത്രി ലക്ഷങ്ങള്‍ ചെലവഴിച്ചു. നവകേരള സദസ്സുകളുടെ പേരില്‍ കോടികള്‍ പൊടിച്ചവര്‍ അതിന്റെ തുടര്‍ച്ചയെന്നോണം പിന്നെയും അനാവശ്യ പരിപാടികള്‍ സംഘടിപ്പിച്ച് നികുതിപ്പണം നഷ്ടപ്പെടുത്തുകയാണ്. നവകേരള സദസ്സിനുവേണ്ടി വാങ്ങിയ ആഡംബര ബസ്സ് കാഴ്ചബംഗ്ലാവില്‍ വച്ചാല്‍ അത് കാണാന്‍ ആളുകളെത്തുമെന്നും, അതുവഴി കോടികള്‍ ലഭിക്കുമെന്നും വീമ്പടിച്ചവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. ശരീരം പുഷ്ടിപ്പെടുത്താന്‍ സര്‍ക്കാര്‍ ചെലവില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഫിറ്റ്‌നസ് ഉപകരണങ്ങള്‍ വാങ്ങുന്നതാണ് ഏറ്റവും പുതിയ ധൂര്‍ത്ത്. ഇക്കൂട്ടരെ അധികാരത്തില്‍നിന്ന് പുറത്താക്കിക്കൊണ്ടല്ലാതെ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ നേരെയാക്കാനാവില്ല.

Tags: Education Departmentfinancial prodigalityfrenzy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എം ശ്രീ; കത്ത് അയക്കാത്തതിൽ സിപിഐയ്‌ക്ക് അതൃപ്തി, വിഷയം മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കാൻ സിപിഐ മന്ത്രിമാർ

Kerala

പിഎം ശ്രീ പദ്ധതി; ഇടതുകേന്ദ്രങ്ങളിൽ അമ്പരപ്പ്, എതിർപ്പ് പരസ്യമാക്കി ആർജെഡിയും, തലയില്‍ മുണ്ടിട്ടുപോയി ഒപ്പിട്ടുവെന്ന് സന്തോഷ് കുമാർ എം.പി

Kerala

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ: 123 പൊതു വിദ്യാലയങ്ങള്‍ വാടക കെട്ടിടത്തില്‍

Kerala

വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല; സമഗ്ര ശിക്ഷ കേരള പ്രതിസന്ധിയിലേക്ക്

Kerala

കുട്ടികള്‍ക്ക് സൂംബ പരിശീലനം: വിമര്‍ശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവ് ടികെ അഷ്‌റഫിന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.