അഹമ്മദാബാദ്: വടക്കന്‍ ഗുജറാത്തിലെ മെഹ്സനയില്‍ വിസ്നഗറിലുള്ള ശ്രീവാലിനാഥ് മഹാദേവ ക്ഷേത്രം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. അറിവിന്റെയും ശാസ്ത്രത്തിന്റെയും കേന്ദ്രങ്ങള്‍ എന്ന നിലയില്‍ ക്ഷേത്രങ്ങള്‍ക്കുള്ള ചരിത്രപരമായ പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അജ്ഞതയില്‍ നിന്ന് പ്രബുദ്ധതയിലേക്കുള്ള പാത സ്വീകരിച്ച് ഈ പാരമ്പര്യത്തെ മുന്നോട്ട് നയിക്കുന്നതില്‍ ക്ഷേത്രത്തെ പ്രശംസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാലിനാഥ് ക്ഷേത്രത്തിന് സമീപം വിദ്യാലയങ്ങള്‍ നിര്‍മിച്ചതിന് റാബ്റി സമുദായത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.
900 വര്‍ഷം പഴക്കമുള്ള മഹാദേവക്ഷേത്രമാണ് വാലിനാഥ് ക്ഷേത്രം. ഗുജറാത്തില്‍ സോമനാഥ ക്ഷേത്രം കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ ശിവക്ഷേത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: