ഇംഫാല്‍: മണിപ്പൂരില്‍ അനവധി ജീവനെടുത്ത കലാപം പൊട്ടിപ്പുറപ്പെടാനും കത്തിപ്പടരാനുമിടയാക്കിയ വിധി ഒടുവില്‍ ഹൈക്കോടതി തന്നെ ഭേദഗതി ചെയ്തു. ഭൂരിപക്ഷമായ മെയ്തേയ് വംശെത്ത പട്ടിക വര്ഗത്തില്പ്പെടുത്തുന്നത് വേഗം പരിഗണിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കുന്ന, വിധിയിലെ ഒരു ഖണ്ഡികയാണ് കോടതി ഇന്നലെ നീക്കിയത്. വിധി വന്ന് ഒരു വര്‍ഷം തികയാന്‍ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് കോടതിയുടെ സുപ്രധാന നടപടി. 2023 മാര്‍ച്ച് 27നായിരുന്നു വിധി.
പട്ടിക വര്‍ഗ പട്ടിക തിരുത്താനോ ഭേദഗതി ചെയ്യാനോ മാറ്റം വരുത്താനോ കോടതികള്‍ക്ക് അധികാരമില്ലെന്ന സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമാണ് അന്നത്തെ ഹൈക്കോടതി വിധിയെന്ന് ജസ്റ്റിസ് ഗോള്‍മെയ് ഗൈഫൂല്ഷില്ലു ചൂണ്ടിക്കാട്ടി. ആ വിധിയിലെ വിവാദ ഖണ്ഡിക ഹൈക്കോടതി എടുത്തുകളഞ്ഞിട്ടുമുണ്ട്. അന്നത്തെ ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി. മുരളീധരനാണ് കലാപത്തിനിടയാക്കിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
വിധിക്കിടയാക്കിയ ഹര്‍ജി വളരെ നേരത്തേ മുതല്ക്കേ കോടതിയിലുണ്ടായിരുന്നു. പക്ഷേ അതിസങ്കീര്‍ണവും ജാതീയമായി അതീവ ലോലവുമായ വിഷയമായതിനാല്‍ സര്‍ക്കാര്‍ വളരെ കരുതലോടെയാണ് ഇതിനെ സമീപിച്ചിരുന്നത്. ഹര്‍ജി പരിഗണിക്കുമ്പോള്‍ തങ്ങളുടെ നിലപാടു ചോദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നതുമാണ്. എന്നാല്‍ അത്തരം നടപടികളൊന്നുമില്ലാതെ കോടതി ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയായിരുന്നു. വിധി വന്നതോടെ കുക്കി വിഭാഗക്കാര്‍ കലാപം അഴിച്ചുവിട്ടു. മെയ്തെയ് തിരിച്ചടിയും തുടങ്ങി. അങ്ങനെ ഒരു വര്‍ഷത്തോളം തുടര്‍ന്ന കലാപത്തില്‍ ഇരുവിഭാഗത്തുമുള്ള നൂറോളം പേരാണ് കൊല്ലപ്പെട്ടത്. കുക്കികളില്‍ കൂടുതലും ക്രിസ്ത്യാനികളായതിനാല്‍ ഇത് വര്‍ഗീയ കലാപമായും വ്യാഖ്യാനിക്കപ്പെട്ടു. ഇടത്, ജിഹാദി കൂട്ടുകെട്ടും പക്ഷപാതിത്തം മുഖമുദ്രയാക്കിയ ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്നാണ് ഇതിനെ വര്‍ഗീയ കലാപമാക്കി ചിത്രീകരിച്ചതും അങ്ങനെ മാറ്റിയെടുക്കാന്‍ ചുക്കാന്‍ പി
ടിച്ചതും. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം ബിജെപിയുമായി അടുക്കുന്നത് തടയുകയായിരുന്നു അവരുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: