Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീനിവാസന്‍ വധക്കേസ്: ആയുധ പരിശീലനം നല്കിയത് ഭീമന്റവിട ജാഫര്‍, പിഎഫ്‌ഐ ആസ്ഥാനം ഗ്രീന്‍വാലി ഭീകരപരിശീലനകേന്ദ്രം

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Feb 22, 2024, 11:36 pm IST
in Kerala

കൊച്ചി: പാലക്കാട് ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് പ്രമുഖ് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ക്ക് ആയുധ പരിശീലനം നല്കിയത് കൈവെട്ടു കേസിലെ പ്രതി ഭീമന്റവിട ജാഫര്‍. കണ്ണൂരില്‍ അറസ്റ്റിലായ ജാഫറിനെ എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണ് ശ്രീനിവാസന്‍ വധക്കേസിലെ പങ്കാളിത്തം വ്യക്തമായത്. ആര്‍എസ്എസ് നേതാക്കളെ ലക്ഷ്യമിട്ട് പിഎഫ്ഐക്ക് കില്ലര്‍ സ്‌ക്വാഡുകളുണ്ടെന്നും ജാഫര്‍ മൊഴി നല്കി.

പിഎഫ്ഐയുടെ മുഖ്യപരിശീലകനായ ജാഫര്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത പ്രതികള്‍ക്കാണ് ആയുധ പരിശീലനം നല്കിയത്. പിഎഫ്ഐ ആസ്ഥാനമായ മഞ്ചേരിയിലെ ഗ്രീന്‍വാലിയിലായിരുന്നു ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയുധ പരിശീലകനായി താനെത്തിയിരുന്നെന്നും ഇയാള്‍ സമ്മതിച്ചു. കണ്ണൂരില്‍ നിന്ന് അറസ്റ്റിലായ ജാഫര്‍ 10 ദിവസമായി ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലാണ്. വിശദമായ ചോദ്യം ചെയ്യലിലാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്.

പിഎഫ്ഐക്ക് കില്ലര്‍ സ്‌ക്വാഡുകളുണ്ടെന്നും അവര്‍ ആര്‍എസ്എസ് നേതാക്കളെ ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ചിരുന്നതായും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതു ശരിവയ്‌ക്കുന്നതാണ് പിഎഫ്ഐ ഭീകരന്റെ വെളിപ്പെടുത്തല്‍. 2022 ഏപ്രില്‍ 16നാണ് ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസന്‍ (45) കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിലെ കടയ്‌ക്കുള്ളിലിട്ടാണ് അദ്ദേഹത്തെ അക്രമികള്‍ വെട്ടിക്കൊന്നത്.

ഗ്രീന്‍വാലി പോലുള്ള പിഎഫ്ഐ കേന്ദ്രങ്ങളില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍ സംസ്ഥാന പോലീസിനോട് എന്‍ഐഎ നിര്‍ദേശിച്ചിരുന്നെങ്കിലും സംസ്ഥാനം അതിനു തയാറായിരുന്നില്ല. ഇത്തരത്തിലുള്ള ഗ്രൂപ്പുകള്‍ക്ക് സംസ്ഥാന പോലീസിന്റെ സംരക്ഷണമുണ്ടായിരുന്നുവെന്നതിന്റെ സൂചനകളാണ് ഭീമന്റവിട ജാഫറിന്റെ മൊഴിയില്‍ നിന്നു വ്യക്തമാകുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖ്യ ആയുധ പരിശീലകരില്‍ ഒരാളായിരുന്ന, നേരത്തേ അറസ്റ്റിലായ മുഹമ്മദ് മുബാറക്കുമായി ചേര്‍ന്ന് ജാഫര്‍ നടത്തിയ നീക്കങ്ങളും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

പിഎഫ്‌ഐയുടെ പ്രാദേശിക ക്രിമിനല്‍ സംഘങ്ങളായ ഏരിയ-ഡിവിഷണല്‍ റിപ്പോര്‍ട്ടര്‍മാര്‍ എന്ന ഗ്രൂപ്പിനു നേതൃത്വമേകിയതും ജാഫറാണ്.

Tags: GreenvalleyBheemanvita JafferPFI headquartersterror training centerSrinivasan murder case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒപ്പം താമസിച്ചവരെ പ്രതിക്കൂട്ടില്‍ കണ്ടാലറിയില്ല; സിദ്ദിഖ് കാപ്പന്റെ ‘മറവി രോഗം’ പൊളിച്ചടുക്കി പ്രോസിക്യൂഷന്‍ ; കാപ്പന്‍ ചെറിയ മീനല്ല

Kerala

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലുള്ള പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

Kerala

പിഎഫ്‌ഐ പരിശീലനകേന്ദ്രമായ ഗ്രീന്‍വാലിയിലും മലബാര്‍ കോളജിലും ഇ ഡി റെയ്ഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.