കശ്മീര്‍: മോദിയുടെ കൈകള്‍ക്ക് ബലം നല്‍കാനും മോദിയുടെ ഭരണം ജമ്മുകശ്മീരിന്റെ വികസനത്തില്‍ വലിയൊരു ഗതിമാറ്റത്തിന് കാരണമായെന്നും ജമ്മു കശ്മീര്‍ എംഎല്‍സിയും ഇപ്പോള്‍ ബിജെപി നേതാവുമായ ഷെഹ്നാസ് ഗനായ്. കഴിഞ്ഞ ആഴ്ചയാണ് ഫറൂഖ് അബ്ദുള്ളയുടെ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നും ഷെഹ്നാസും നൂറുകണക്കിന് പ്രവര്‍ത്തകരും ബിജെപിയിലേക്ക് മാറിയത്. മോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗ്രേറ്റ് കശ്മീരില്‍ എഴുതിയ ലേഖനത്തിലാണ് ഷെഹ്നാസിന്റെ ഈ ആഹ്വാനം. ഷെഹ്നാസ് വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, ആരോഗ്യരംഗം എന്നീ മേഖലകളിലാണ് വന്‍കുതിപ്പുണ്ടായതെന്നും ഷെഹ്നാസ് ഗനായ് പറഞ്ഞു.
227 ഏക്കറില്‍ എയിംസ് സ്ഥാപിച്ചത് ആധുനിക ആരോഗ്യസേവനത്തിലേക്ക് കശ്മീരിനെ കൈപിടിച്ചുയര്‍ത്തലായി. ഐഐടിയും പുതിയ ഐഐഎം കാമ്പസും ഇതുപോലെ മെച്ചപ്പെട്ട ആധുനികവിദ്യാഭ്യാസമാണ് കശ്മീരില്‍ എത്തിച്ചത്. – ഷെഹ്നാസ് പറഞ്ഞു.
ജമ്മുവിനെയും കശ്മീരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേകള്‍ വികസനത്തിന്റെ മറ്റൊരു വഴിയാണ് തുറക്കുന്നത്. 44.22 കിലോമീറ്റര്‍ ദൂരത്തിലുള്ള ദല്‍ഹി-അമൃത് സര്- കത്ര എക്സ്പ്രസ് വേയും 161 കിലോമീറ്റര്‍ ദൂരമുള്ള ശ്രീനഗര്‍-ബാരാമുള്ള-ഉറി റോഡും ഇതിന് ഉദാഹരണമാണ്. പുരോഗതി, ഐശ്വര്യം, കരുത്തുറ്റ ഭരണം എന്നിവ മോദി സര്‍ക്കാരിന്റെ മുഖമുദ്രകളാണ്. – ഷെഹ്നാസ് പറയുന്നു.
നിരവധി ഡിഗ്രി കോളെജുകള്‍ തുറന്നു. 224 ഫ്ലാറ്റുകള്‍ പണിതു. വിമാനത്താവളങ്ങള്‍ക്ക് തറക്കല്ലിട്ടു. ആധുനിക പരിശോധനാലാബുകള്‍ തുറന്നു. ജലശുദ്ധീകരണപ്ലാന്റുകള്- ഇങ്ങിനെ 30,500 കോടിയുടെ വികസനങ്ങളാണ് മോദി തുടക്കം കുറിച്ചത്. – ഷെഹ്നാസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: