വയനാട്: മനുഷ്യജിവനു ഭീഷണിയകുന്ന മൃഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു ചട്ടങ്ങള്‍ വേണ്ട സ്വാതന്ത്ര്യം നല്‍ക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ്. കടുവയുടെയും ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി.
Met the families of Prajeesh, Paul and Ajeesh, who lost their lives in the man-animal conflict in Wayanad recently….
Posted by Bhupender Yadav BJP on Wednesday, February 21, 2024
ണ്ടു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി ബംഗളൂരുവില്‍ നിന്നെത്തിയ മന്ത്രി കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളിലേക്ക് നേരിട്ട് വരികയായിരുന്നു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂടകൊല്ലിയിലെ പ്രജിഷ്, ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കത്തെ വി.പി. പോള്‍, മാനന്തവാടിയിലെ അജീഷ് പടമല എന്നിവരുടെ വീടുകളാണ് മന്ത്രി സന്ദര്‍ശിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച അദ്ദേഹം അവര്‍ക്കും പ്രദേശവാസികള്‍ക്കും പറയാനുള്ളത് കേള്‍ക്കുകയും ചെയ്തു.
മനുഷ്യമൃഗ സംഘര്‍ഷം ഈ മേഖലയിലെ പ്രധാന പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും രാഷ്ടിയമായും, ഭരണപരമായും എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ഇതിനൊരു പരിഹാരം ഉണ്ടാവേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
On my way to Wayanad, visited the Bandipur Tiger Reserve and reviewed the state of man-animal conflicts in the region. Discussed steps that can be implemented to ensure human-animal coexistence.
Posted by Bhupender Yadav BJP on Wednesday, February 21, 2024
കര്‍ണ്ണാടക, കേരളം എന്നീ രണ്ടു സംസ്ഥാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നതിനാല്‍ രണ്ടു സംസ്ഥാനങ്ങളിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഫെബ്രുവരി 22ന് പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥരേയും, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ കളേയും കാണുന്നുണ്ട്, മന്ത്രി കൂട്ടി ചേര്‍ത്തു. ആ കൂടികാഴ്ചയ്ക്കു ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാം എന്ന് അദ്ദേഹം പറഞ്ഞു.
Presided over a meeting of senior Ministry of Environment, Forest & Climate Change, Government of India officials in…
Posted by Bhupender Yadav BJP on Tuesday, February 20, 2024
പരിസ്ഥിതിയും മനുഷ്യ ജീവനും ഒരുപോലെ പ്രധാനപ്പെട്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപാടാണ് ഞങ്ങളെ നയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മൃഗങ്ങള്‍ സഹതാപം അര്‍ഹിക്കുന്നുവെങ്കിലും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ മനുഷ്യജീവന് സംരക്ഷിക്കണം. കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ സഹായധനം കൃത്യമായും എത്തേണ്ടവരില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: