സൂറിച്ച്: ആയിരത്തിലേറെ പേരെ ക്രൂരമായി കൊല്ലുകയും നിരവധിപേരുടെ ജീവിതം ദുരിതത്തിലാക്കിയ യുദ്ധത്തിന് തുടക്കം കുറിക്കാനും കാരണമായ ഹമാസിനെ നിരോധിക്കണമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചു. ഒക്ടോബര്‍ ഏഴിന് രണ്ട് സ്വിസ് പൗരന്മാര്‍ കൊല്ലപ്പെടുകയും 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്ത ആക്രമണമാണ് നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്.
ഇതിന് മറുപടിയായി ആണ് ഇസ്രായേല്‍ ഗാസയില്‍ സൈനിക ആക്രമണം നടത്തിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയത്. പുതിയ നിയമനിര്‍മ്മാണത്തിന് കീഴില്‍ ഹമാസിനെയും അവരുടെ അനുകൂല, സഹോദരസംഘടനകളെയും നിരോധിക്കുമെന്ന് സ്വിസ് സര്‍ക്കാര്‍ അറിയിച്ചു. ഒക്ടോബറില്‍ നടന്ന ആക്രമണങ്ങള്‍ക്ക് ഹമാസിനെ ശിക്ഷിക്കുന്നതിനും സ്വിറ്റ്‌സര്‍ലന്‍ഡിനെ സുരക്ഷിതമാക്കുന്നതിനും അല്ലെങ്കില്‍ രാജ്യത്ത് ആക്രമണങ്ങള്‍ നടത്തുന്നതും തടയാനുമാണ് നിരോധനം ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ഈ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരെ രാജ്യം കടത്താണോ, പ്രവേശന വിലക്കള്‍ ഏര്‍പ്പെടുത്താനൊ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനു പുറമെ കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനും ഭീകരവാദ ധനസഹായം തടയാനും നിയമം വഴിവയ്കകും. നിലവില്‍ അഞ്ചുവര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: