തിരുവനന്തപുരം: വീട്ടില്‍ സുഖപ്രസവത്തിനു ശ്രമിച്ച വീട്ടമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വാര്‍ഡ് കൗണ്‍സിലര്‍ ദീപിക.
സംഭവത്തെക്കുറിച്ച് നേമം വാര്‍ഡിലെ കൗണ്‍സിലര്‍ ദീപികയുടെ വാക്കുകളില്‍ നിന്ന്
ഇവര്‍ എന്റെ വാര്‍ഡില്‍ വന്നിട്ട് ഒരു വര്‍ഷമായി. ഗര്‍ഭിണിയായ യുവതി ഉള്ള കാര്യം കഴിഞ്ഞ ജനുവരിയിലാണ് അറിയുന്നത്. അവരുടെ വീട്ടില്‍ എത്തിയെങ്കിലും വീടിനകത്തു കയറാന്‍ അവര്‍ അനുവദിച്ചില്ല. ഗര്‍ഭിണിയായ യുവതിയുടെ വിശദാംശങ്ങളും നല്‍കാന്‍ വിസമ്മതിച്ചു. ആശുപത്രിയില്‍ പരിശോധനയ്‌ക്കു പോയോ എന്നു ചോദിച്ചപ്പോള്‍ പോയി എന്നു മാത്രം പറഞ്ഞു.
ആ സമയത്ത് അവര്‍ എട്ടു മാസം ഗര്‍ഭിണിയായിരുന്നു. സംശയം തോന്നി വീട്ടില്‍ കയറി സംസാരിച്ചപ്പോഴാണ് ഇത് അവരുടെ നാലാമത്തെ പ്രസവമാണെന്ന് അറിയുന്നത്. ആദ്യത്തെ മൂന്നും സിസേറിയനായിരുന്നു. മൂന്നാമത്തെ സിസേറിയന്‍ കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂവെന്നും മനസ്സിലായി. അവര്‍ക്ക് ഒരു കാരണവശാലും നോര്‍മല്‍ ഡെലിവറി സാധ്യമല്ലാത്ത സാഹചര്യമാണ്. ആ സ്ത്രീക്ക് സംസാരിക്കാന്‍ ഭയമായിരുന്നു. അവര്‍ ഭര്‍ത്താവിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്നു.എങ്ങനെയെങ്കിലും ഇവരെ ആശുപത്രിയില്‍ എത്തിക്കണമെന്ന ചിന്തയോടെ ഞാന്‍ വീണ്ടും അവരുടെ വീട്ടില്‍ വന്നു. അപ്പോള്‍ വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. അര മണിക്കൂറോളം അവിടെനിന്നു. കണ്ടിട്ടേ പോകൂ എന്ന് പറഞ്ഞപ്പോള്‍ ഒടുവില്‍ അയാള്‍ വന്ന് വാതില്‍ തുറന്നു. ഭാര്യയെ ഒരു കാരണവശാലും ആശുപത്രിയില്‍ കൊണ്ടുപോകില്ല എന്നാണ് അയാള്‍ പറഞ്ഞത്. കേരളത്തിലെ ആരോഗ്യസംവിധാനത്തെ മുഴുവന്‍ അടച്ചാക്ഷേപിച്ചാണ് സംസാരിച്ചത്. . എന്നോടു വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു.
പിറ്റേന്ന് ഡിഎംഒ ഓഫിസില്‍നിന്നു ഡോക്ടറെ കൊണ്ടുവന്നു. പക്ഷേ, പിന്നീട് വിളിച്ചാല്‍ ഫോണ്‍പോലും എടുക്കാതായി. . ബാക്കി മൂന്നു കുഞ്ഞുങ്ങളെയും മണക്കാടു താമസിക്കുന്ന ആദ്യ ഭാര്യയുടെ അടുത്തു കൊണ്ടാക്കി. പിന്നീട് ഈ സ്ത്രീ ഒറ്റയ്‌ക്കായി. യുട്യൂബില്‍ നോക്കി നോര്‍മല്‍ ഡെലിവറിക്കു ശ്രമിക്കാനാണു തീരുമാനം എന്ന് അയാള്‍ പറഞ്ഞു. ആ സ്ത്രീക്ക് അതിനോട് ഒട്ടും യോജിപ്പില്ലെന്നാണു ഞാന്‍ മനസ്സിലാക്കിയത്. പക്ഷേ, അവര്‍ അയാളുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. അയാളെ മറികടന്ന് സംസാരിച്ചാല്‍ ഉപേക്ഷിക്കാന്‍ പോലും മടിക്കില്ലെന്ന് അവര്‍ ഇടയ്‌ക്ക് പറഞ്ഞു.”
പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്ന നയാസിന്റെ ഭാര്യ ഷമീറ ബീവിയും നവജാത ശിശുവുമാണ് ചികിത്സ കിട്ടാതെ മരിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോകാതിരിക്കാന്‍ കാരണം പറഞ്ഞത് ഇസ്ലാം വിരുദ്ധം എന്നകാരണം പറഞ്ഞ് വീട്ടില്‍ പ്രസവിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മരണം. പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായി.തുടര്‍ന്ന് ബോധരഹിതയായ ഇവരെ നാട്ടുകാര്‍ ഇടപെട്ട് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കു മുന്‍പേ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസ് നയാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നരഹത്യാക്കുറ്റം ചുമത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: